സിനിമാതാരങ്ങളുടെ വിശേഷങ്ങള്‍ പോലെ തന്നെ ആരാധകര്‍ക്കെന്നും പ്രിയപ്പെട്ടതാണ് താരങ്ങളുടെ മക്കളുടെ വിശേഷങ്ങളും. അക്കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ ഫാന്‍സ് ഫോളോവേഴ്‌സ് ഉള്ള രണ്ട് പേരാണ് നടന്‍ മോഹന്‍ലാലിന്‍റെ മക്കളായ പ്രണവും വിസ്മയയും. സിനിമാരംഗത്ത് സജീവമായതിനാല്‍ പ്രണവിന്‍റെ വിശേഷങ്ങളെല്ലാം ആരാധകര്‍ക്ക് അറിയാന്‍ സാധിക്കാറുണ്ടെങ്കിലും വിസ്മയയുടെ വിശേഷങ്ങളൊന്നും അറിയാന്‍ ആരാധകര്‍ക്ക് സാധിക്കാറില്ല. ചുരുക്കം ചില ചടങ്ങുകളില്‍ മാത്രം കുടുംബത്തോടൊപ്പം ക്യാമറക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് വിസ്മയ.
വിസ്മയ മോഹന്‍ലാലിന്‍റെ ആദ്യ പുസ്തകം പ്രകാശനത്തിനൊരുങ്ങുന്നു - vismaya Mohanlal
എഴുത്തിനെയും വരകളെയുമാണ് വിസ്മയ ഇഷ്ടപ്പെടുന്നത്. താനെഴുതിയ കവിതകളും വരച്ച ചിത്രങ്ങളുമൊക്കെ ചേർത്ത് ബുക്ക് പബ്ലിഷ് ചെയ്യാനൊരുങ്ങുകയാണ് വിസ്മയ
എന്നാല്‍ ഇപ്പോള്‍ തന്‍റെ പുതിയ ചുവടുവെപ്പിന്‍റെ വിശേഷങ്ങള്‍ വിസ്മയ സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ്. യാത്രകളെയും അഭിനയത്തേയുമാണ് പ്രണവ് ഇഷ്ടപ്പെടുന്നതെങ്കില്‍ എഴുത്തിനെയും വരകളെയുമാണ് വിസ്മയ ഇഷ്ടപ്പെടുന്നത്. താനെഴുതിയ കവിതകളും വരച്ച ചിത്രങ്ങളുമൊക്കെ ചേർത്ത് ബുക്ക് പബ്ലിഷ് ചെയ്യാനൊരുങ്ങുകയാണ് ഇപ്പോള്‍ വിസ്മയ. ‘ഗ്രെയിൻസ് ഓഫ് സ്റ്റാർഡസ്റ്റ്’ എന്ന് പേരിട്ടിരിക്കുന്ന ബുക്കിന്‍റെ കവർ പേജ് വിസ്മയ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഉടൻ അറിയിക്കുമെന്നും വിസ്മയ കുറിച്ചിട്ടുണ്ട്.
എഴുത്തിന്‍റെയും വരയുടെയും ലോകത്തിലൂടെ സഞ്ചരിക്കാനാണ് താരപുത്രിയുടെ ആഗ്രഹമെന്നാണ് ഇതിലൂടെ ലഭിക്കുന്ന സൂചന. നടനായും സഹസംവിധായകനായും പ്രണവ് സിനിമയുടെ ഭാഗമായിക്കഴിഞ്ഞു. വിനീത് ശ്രീനിവാസൻ ഒരുക്കുന്ന ‘ഹൃദയം’ എന്ന ചിത്രത്തില്‍ നായകനായെത്തുന്നത് പ്രണവാണ്. പ്രിയദർശന്‍റെ മകൾ കല്യാണി പ്രിയദർശനാണ് ചിത്രത്തിലെ നായിക. മരക്കാര്‍; അറബിക്കടലിന്‍റെ സിംഹമാണ് പ്രണവിന്‍റെതായിതായി പ്രദര്‍ശനത്തിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. അച്ഛന്‍റെയും സഹോദരന്‍റെയും കൂടെ വിസ്മയ സിനിമ ലോകത്തേക്ക് എത്തുമോ എന്നറിയാനുള്ള ആകാംഷയിലാണ് മോഹൻലാൽ, പ്രണവ് മോഹന്‍ലാല്‍ ആരാധകരും സിനിമാ പ്രേമികളും.