അച്ഛന് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചെന്ന സൂചനകളുമായി നടൻ വിശാൽ. അച്ഛന് പോസിറ്റീവ് ആയിരുന്നെന്നും തനിക്ക് രോഗലക്ഷണങ്ങളുണ്ടായിരുന്നെന്നും വിശാൽ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. ആയുര്‍വേദത്തിലൂടെ രോഗമുക്തി നേടുകയാണെന്നും വിശാൽ കുറിപ്പിൽ പറയുന്നു. അതേ സമയം, കൊവിഡ് പോസിറ്റീവ് എന്നാണെന്നത് താരം പോസ്റ്റില്‍ വ്യക്തമാക്കിയിട്ടില്ല.
അച്ഛന് പോസിറ്റീവ്, എനിക്ക് രോഗലക്ഷണങ്ങൾ, ആയുർവേദത്തിലൂടെ രോഗമുക്തി; വിശാലിന്‍റെ വെളിപ്പെടുത്തൽ - covid father
അച്ഛന് കൊവിഡ് പോസിറ്റീവ് ആയിരുന്നെന്നും തനിക്ക് രോഗലക്ഷണങ്ങളുണ്ടായിരുന്നെന്നും വിശാൽ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു
"അതെ സത്യമാണ്, എന്‍റെ അച്ഛന് പോസിറ്റീവ് ആയിരുന്നു. അദ്ദേഹത്തെ ശുശ്രൂഷിച്ചതിനാൽ എനിക്കും രോഗലക്ഷണങ്ങളുണ്ടായി. പനി, ജലദോഷം, കഫക്കെട്ട് തുടങ്ങിയ രോഗലക്ഷണങ്ങൾ എനിക്കുണ്ടായിരുന്നു. എന്‍റെ മാനേജർക്കും ഇതേ രോഗലക്ഷണങ്ങൾ പ്രകടമായി. ഞങ്ങളെല്ലാവരും ആയുർവേദ മരുന്നുകൾ കഴിച്ചു. ഒരാഴ്‌ചകൊണ്ട് അപകടനില തരണം ചെയ്‌തു. ഇപ്പോൾ ഞങ്ങളെല്ലാവരും ആരോഗ്യവാന്മാരാണ്. ഇക്കാര്യം നിങ്ങളുമായി പങ്കുവയ്‌ക്കുന്നതിൽ സന്തോഷമുണ്ട്,"വിശാൽ കുറിച്ചു.
നടന്‍റെ ഫേസ്‌ബുക്ക് പോസ്റ്റിന് ആരാധകർ ഉന്നയിക്കുന്ന സംശയം, അച്ഛന് കൊവിഡ് തന്നെയാണോ എന്നാണ്. കൊവിഡ് ഇത്രയും അപകടകരമായ അസുഖമാകുമ്പോൾ ഏത് ആയുർവേദമരുന്നാണ് പരീക്ഷിച്ചതെന്നും ചോദ്യങ്ങൾ ഉയരുന്നു.