കേരളത്തെ ഭീതിയിലാഴ്ത്തിയ നിപാ വൈറസ് ബാധ പ്രമേയമാക്കി ആഷിഖ് അബു ഒരുക്കിയ വൈറസ് സിനിമയുടെ വ്യാജപതിപ്പ് ഓൺലൈനിൽ. പുത്തന്‍ സിനിമകളുടെ വ്യാജന്‍ ഓണ്‍ലൈനില്‍ അപ് ലോഡ് ചെയ്യുന്ന തമിഴ് റോക്കേഴ്സാണ് വൈറസിന്‍റെയും വ്യാജന്‍ ഓണ്‍ലൈനില്‍ പ്രചരിപ്പിച്ചത്. ചിത്രം കേരളത്തിനകത്തും പുറത്തുമുള്ള തീയേറ്ററുകളിൽ മികച്ച അഭിപ്രായത്തോടെ മുന്നേറുമ്പോഴാണ് വെല്ലുവിളി ഉയര്‍ത്തി ചിത്രത്തിന്‍റെ വ്യാജന്‍ തമിഴ് റോക്കേഴ്സ് പ്രചരിപ്പിക്കുന്നത്. സിനിമ റിലീസ് ചെയ്ത് നാലാംദിവസമാണ് ഓൺലൈനിൽ ലഭ്യമാക്കിയിരിക്കുന്നത്. മലയാളത്തിലെ ഒട്ടുമിക്ക യുവതാരങ്ങളും ഒന്നിച്ചഭിനയിച്ച ചിത്രത്തിൽ കേരളം എങ്ങനെയാണ് നിപയെ അതിജീവിച്ചത് എന്നാണ് വിവരിക്കുന്നത്. ചിത്രത്തിന്‍റെ വ്യാജപതിപ്പ് വിദേശരാജ്യങ്ങളിൽ നിന്നോ മറ്റോ ചോർന്നിരിക്കാനാണ് സാധ്യത എന്ന വിലയിരുത്തലിലാണ് സൈബർ ലോകം.
വൈറസിന്‍റെ വ്യാജന്‍ തമിഴ് റോക്കേഴ്സിന്‍റെ സൈറ്റില്‍ - malayalam movie
വൈറസ് സിനിമയുടെ വ്യാജൻ ഓൺലൈനിൽ വ്യാപകമായി പ്രചരിക്കുന്നു. വ്യാജനിറങ്ങിയത് റിലീസിന്‍റെ നാലാം നാൾ
ഇത് ആദ്യമായല്ല തമിഴ് റോക്കേഴ്സ് ഇത്തരത്തിൽ പുതിയ സിനിമകളുടെ വ്യാജന്‍ സൈറ്റില്‍ പ്രചരിപ്പിക്കുന്നത്. ഒട്ടുമിക്ക സൂപ്പർ ഹിറ്റ് ചിത്രങ്ങളും തീയേറ്ററുകളിൽ ഓടിക്കൊണ്ടിരിക്കെ തന്നെ തമിഴ് റോക്കേഴ്സിൽ പ്രത്യക്ഷപ്പെടാറുണ്ട്. കുഞ്ചാക്കോ ബോബൻ, ടൊവീനോ തോമസ്, ആസിഫ് അലി, രേവതി, പാർവ്വതി, റിമ കല്ലിങ്കൽ, രമ്യ നമ്പീശൻ, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, ജോജു എന്നിവരാണ് വൈറസില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സിനിമ തീയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുമ്പോൾ ചിത്രത്തിന്‍റെ വ്യാജ പതിപ്പ് ഓൺലൈനിൽ പ്രചരിക്കുന്നത് ആശങ്കയോടെയാണ് സിനിമയുടെ അണിയറപ്രവർത്തകർ നോക്കിക്കാണുന്നത്.