ഫഹദ് ഫാസിലിനെ നായകനാക്കി 'അയാൾ ഞാനല്ല' എന്ന ചിത്രത്തിന് ശേഷം നടനും സംവിധായകനുമായ വിനീത് കുമാർ പുതിയ ചിത്രത്തിന്‍റെ പണിപ്പുരയിലേക്ക്. ടൊവിനോ തോമസിനെ നായകനാക്കിയാണ് വിനീതിന്‍റെ പുതിയ ചിത്രം.
ടൊവിനോക്കൊപ്പം ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ്, അർജുൻ ലാൽ, അർജുൻ രാധാകൃഷ്‌ണൻ എന്നിവരും ചിത്രത്തിൽ പ്രധാന താരങ്ങളാകുന്നു.
ഷറഫു സുഹാസ്, അർജുൻ ലാൽ എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഷൈജു ഖാലിദ് ആണ് ഛായാഗ്രഹകൻ. ഹാപ്പി അവേഴ്‌സ് എന്‍റർടെയ്ൻമെന്‍റ്‌സും ആഷിഖ് ഉസ്‌മാൻ പ്രൊഡക്ഷൻസും ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് ചൊവ്വാഴ്‌ച ആരംഭിക്കും.