മലയാള സിനിമയിലെ സകലകലാവല്ലഭന്‍ വിനീത് ശ്രീനിവാസന്‍ വീണ്ടും സംവിധായകന്‍റെ കുപ്പായമണിയുന്നു. തൊട്ടതെല്ലാം പൊന്നാക്കിയ വിനീത് തന്‍റെ അഞ്ചാമത്തെ ചിത്രം പ്രഖ്യാപിച്ചു. ഹൃദയം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളാകുന്നത് പ്രണവ് മോഹന്‍ലാലും, കല്യാണി പ്രിയദര്‍ശനുമാണ്. ആരാധകര്‍ ഏറെ ആകാംഷയോടെ നാളുകളായി കാത്തിരിക്കുന്ന ഒന്നാണ് പ്രണവും കല്യാണിയും താരജോഡികളായി എത്തുന്ന ഒരു ചിത്രം. വിനീത് ചിത്രം പ്രഖ്യാപിച്ചതോടെ ത്രില്ലിലാണ് ആരാധകരും. വിനീത് തന്നെയാണ് പുതിയ ചിത്രത്തിന്‍റെ വിശേഷങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെച്ചത്. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും വിനീത് തന്നെയാണ്. ജേക്കബിന്‍റെ സ്വര്‍ഗരാജ്യമാണ് വിനീതിന്‍റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ അവസാന ചിത്രം. ഹൃദയം വിനീതിന്‍റെ അഞ്ചാമത്തെ സംവിധാന സംരഭമാണ്.
സംവിധായകനായി വീണ്ടും വിനീത്; പ്രണവും കല്യാണിയും കേന്ദ്രകഥാപാത്രങ്ങള്‍
വിനീത് ശ്രീനിവാസന്‍റെ അഞ്ചാമത്തെ സംവിധാന സംരംഭം പ്രഖ്യാപിച്ചു. ഹൃദയം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പ്രണവ് മോഹന്‍ലാലും, കല്യാണി പ്രിയദര്‍ശനും കേന്ദ്രകഥാപാത്രങ്ങളാകും
'ഇതാ ഞാന്‍ വളരെക്കാലമായി പരിപാലിക്കുന്ന ഒരു സ്വപ്നം... 'ഹൃദയം'. ഒരു സംവിധായകനെന്ന നിലയിൽ എന്‍റെ അഞ്ചാമത്തെ ചിത്രം. നിങ്ങളുടെ പ്രാര്‍ഥനകള്‍ വേണം' വിനീത് ഫേസ്ബുക്കില്‍ കുറിച്ചു. അരുണ്‍ ഗോപിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഇരുപത്തിയൊന്നാം നൂറ്റാണ്ടാണ് പ്രണവിന്‍റെതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം. അതേസമയം തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച കല്യാണി മലയാളത്തില്‍ സാന്നിധ്യമുറപ്പിക്കാന്‍ എത്തുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. നിരവധി ചിത്രങ്ങള്‍ മലയാളത്തില്‍ കല്യാണിയുടേതായി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രിയദര്‍ശന്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്‍റെ സിംഹത്തിലും കല്യാണി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പ്രണവും ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ ചെറുപ്പകാലം അവതരിപ്പിക്കുന്നുണ്ട്. സിനിമയുടെ ഈറ്റില്ലമായ മെരിലാന്‍റ് സിനിമാസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ഹൃദയം നിര്‍മിക്കുന്നത്. സഹനിര്‍മാതാവ് നോബിള്‍ ബാബു തോമസാണ്. ദര്‍ശന രാജേന്ദ്രനും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. അടുത്ത വര്‍ഷം ഓണം റിലീസായി ചിത്രം തീയേറ്ററുകളിലെത്തും.