ബ്രഹ്മാണ്‌ഠ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് കെ.വി വിജയേന്ദ്ര പ്രസാദിന്‍റെ അടുത്ത തിരക്കഥ ഒരുങ്ങുന്നത് മലയാളി സംവിധായകൻ വിജീഷ് മണിക്ക് വേണ്ടി. ബാഹുബലി, ബജ്റംഗി ഭായിജാൻ, മണികർണിക, ഈച്ച, മഗധീര, ആർആർആർ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥ എഴുതി ശ്രദ്ധേയനായതാണ് രാജമൗലിയുടെ അച്ഛൻ കൂടിയായ വിജയേന്ദ്ര പ്രസാദ്. ഈ വര്‍ഷത്തെ ഓസ്കാര്‍ അവാര്‍ഡിന് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട മൂന്നു ഇന്ത്യന്‍ ചിത്രങ്ങളില്‍ ഒന്നായ ഐ.എം വിജയന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച 'മ് മ് മ് (സൗണ്ട് ഓഫ് പെയിന്‍)' എന്ന ചിത്രത്തിന്‍റെ സംവിധായകനാണ് വിജീഷ് മണി.
വിജയേന്ദ്ര പ്രസാദും വിജീഷ് മണിയും ഒന്നിക്കുന്നു; ഒരുങ്ങുന്നത് ആറാം നൂറ്റാണ്ടിന്‍റെ വീര സാഹസിക കഥ
ബാഹുബലി, ബജ്റംഗി ഭായിജാൻ, മണികർണിക, ഈച്ച, മഗധീര, ആർആർആർ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥകൾ എഴുതിയത് രാജമൗലിയുടെ അച്ഛനായ വിജയേന്ദ്ര പ്രസാദ് ആണ്.
Also Read: അനുഗ്രഹീതൻ ആന്‍റണി ഉടൻ ആമസോൺ പ്രൈമിൽ; പൈറസിയെ പിന്തുണക്കരുതെന്ന് സണ്ണി വെയ്ൻ
പുരാതന ആയോധനകലകൾക്ക് പ്രാധാന്യം നൽകി ആറാം നൂറ്റാണ്ടിന്‍റെ വീര സാഹസിക കഥ പ്രമേയമാക്കുന്നതാണ് ചിത്രം. ഇന്ത്യൻ ഭാഷകളിലും ചൈനീസ് ഭാഷയിലും ചിത്രം ഒരുങ്ങും. സിനിമ ഷൂട്ടിങ്ങിന് കേരളത്തിൽ അനുമതി ലഭിച്ച സാഹചര്യത്തിൽ ബാഹുബലി ഷൂട്ട് ചെയ്ത ലോക്കേഷനുകളായ ചാലക്കുടി, കണ്ണൂർ കണ്ണവം ഫോറസ്റ്റ് എന്നിവിടങ്ങളിലായി പുതിയ ചിത്രത്തിന്‍റെയും ചിത്രീകരണം ആരംഭിക്കും. ഇന്ത്യൻ താരങ്ങൾക്കൊപ്പം ചൈനീസ് താരങ്ങളും സിനിമയുടെ ഭാഗമാകും.