ഹൈദരാബാദ്: തെലുങ്ക് നടി വിജയശാന്തി ബിജെപിയിൽ ചേരും. 2014 മുതൽ കോൺഗ്രസിനെ പ്രതിനിധീകരിച്ച് രാഷ്‌ട്രീയത്തിൽ സജീവമായ താരം നേരത്തെ പാർട്ടിയുടെ പ്രാഥമിക അംഗത്വം രാജിവെച്ചിരുന്നു.
നടി വിജയശാന്തി ബിജെപിയിൽ ചേരും - telugu actor politician news
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി താരം ഞായറാഴ്‌ച കൂടിക്കാഴ്‌ച നടത്തിയിരുന്നു. നാളെ ഡൽഹിയിൽ വച്ച് ബിജെപിയുടെ അംഗത്വം സ്വീകരിക്കും
നടി വിജയശാന്തി നാളെ ബിജെപിയിൽ ചേരും
വിജയശാന്തി ഞായറാഴ്‌ച കേന്ദ്ര ആഭ്യന്തരമന്ത്രിയും ബിജെപി നേതാവുമായ അമിത് ഷായുമായി കൂടിക്കാഴ്‌ച നടത്തി. തിങ്കളാഴ്‌ച ന്യൂഡൽഹിയിൽ വച്ച് ഭാരതീയ ജനതാ പാർട്ടിയുടെ അംഗത്വം സ്വീകരിക്കുമെന്നാണ് റിപ്പോർട്ട്. 2014ൽ കോൺഗ്രസിൽ ചേർന്ന തെന്നിന്ത്യൻ നടി ഖുശ്‌ബുവും രണ്ട് മാസം മുമ്പ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നിരുന്നു.