കേരളം

kerala

അറബിക് ടച്ചിൽ അറബിക് കുത്ത്: പൊളിച്ചടുക്കി അലമിത്തി ഹബീബൂ, ഇനി ബീസ്റ്റിന്‍റെ വരവാണ്

By

Published : Feb 14, 2022, 6:17 PM IST

Updated : Feb 14, 2022, 6:23 PM IST

Arabic Kuthu released: വിജയുടെ 'ബീസ്‌റ്റി'ലെ ആദ്യ ഗാനം പുറത്ത്‌. ചിത്രത്തിലെ 'അറബിക്‌ കുത്ത്‌' എന്ന ഗാനമാണ് പുറത്തിറങ്ങിയത്‌. പതിവ് ശൈലിയിൽ നിന്നും വളരെ വ്യത്യസ്തമായ രീതിയിലാണ് ഗാനം തയ്യാറാക്കിയിരിക്കുന്നത്.

Vijay movie Beast song  Beast song Arabic Kuthu  'ബീസ്‌റ്റി'ലെ ആദ്യ ഗാനം പുറത്ത്‌  'അറബിക്‌ കുത്ത്‌' പുറത്തിറങ്ങി  Arabic Kuthu promo video  Arabic Kuthu released  പ്ലേ ലിസ്‌റ്റില്‍ അറബിക്‌ കുത്ത്‌  Vijay remuneration 100 crores  Vijay 65th movie  Vijay Beast release
ഇനി പ്ലേ ലിസ്‌റ്റില്‍ അറബിക്‌ കുത്ത്‌; പൊളിച്ചടുക്കി വിജയും അനിരുദ്ധും

Arabic Kuthu released: 'അറബിക്‌ കുത്തി'നെ വരവേറ്റ്‌ ദളപതി ആരാധകര്‍. കാത്തിരിപ്പിനൊടുവില്‍ ഈ വാലന്‍ന്‍റൈന്‍ ദിനത്തില്‍ 'ബീസ്‌റ്റി'ലെ ആദ്യ ഗാനമായ 'അറബിക്‌ കുത്ത്‌' പുറത്തിറങ്ങി.

ശിവകാര്‍ത്തികേയന്‍റെ വരികള്‍ക്ക്‌ അനിരുദ്ധാണ് സംഗീതം. ക്രിയേറ്റിവിറ്റിയുടെ കാര്യത്തില്‍ എപ്പോഴും തന്‍റേതായ വ്യക്തിഗത സൂക്ഷിക്കുന്ന അനിരുദ്ധ്‌ ഇത്തവണയും പതിവ്‌ തെറ്റിച്ചില്ല. പുറത്തിറങ്ങിയ ഗാനത്തിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്‌. പതിവ് ശൈലിയിൽ നിന്നും വളരെ വ്യത്യസ്തമായ രീതിയിലാണ് ഗാനം തയ്യാറാക്കിയിരിക്കുന്നത്.

Arabic Kuthu promo video: ഗാനത്തിന്‍റെ പ്രൊമോ വീഡിയോ നേരത്തെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. സംവിധായകന്‍ നെല്‍സണും ശിവകാര്‍ത്തികേയനും അനിരുദ്ധിനൊപ്പമെത്തിയ പ്രമോഷന്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധേയമായിരുന്നു. തുടക്കം മുതൽ അവസാനം വരെ പാട്ടിൽ അറബിക് സാന്നിധ്യം പ്രകടമാണ്

ഗാനങ്ങളുടെ പ്രൊമോ വീഡിയോകള്‍ ആ ഗാനത്തിന്‍റെ തന്നെ ടീസര്‍ പോലെയാണ് സാധാരണ ഗതിയില്‍ പുറത്തിറങ്ങുന്നത്‌. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്‌തമായി സംവിധായകന്‍ നെല്‍സണ്‍ ദിലീപ്‌കുമാറും അനിരുദ്ധും ശിവകാര്‍ത്തികേയനുമാണ് പ്രൊമോ വീഡിയോയില്‍.

Vijay remuneration 100 crores: 'ബീസ്‌റ്റി'നായി വിജയ്‌ തന്‍റെ പ്രതിഫലം വര്‍ധിപ്പിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 'ബീസ്‌റ്റി'നായി താരത്തിന്‍റെ പ്രതിഫലം 100 കോടി രൂപയെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്‍റെ ബഡ്‌ജറ്റിന്‍റെ ഇരട്ടിയിലേറെയാണ് ഈ തുകയെന്നാണ് സൂചന.

Vijay 65th movie: വിജയുടെ 65ാമത്‌ ചിത്രം കൂടിയാണ്‌ 'ബീസ്‌റ്റ്‌'. അടുത്തിടെ വന്‍ വിജയം നേടിയ ശിവകാര്‍ത്തികേയന്‍ ചിത്രം 'ഡോക്‌ടറി'ന്‌ ശേഷം നെല്‍സണ്‍ ദിലീപ്‌ കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രതീക്ഷയാണ് ആരാധകര്‍ക്ക്‌.

Vijay Beast release: ഏപ്രില്‍ 14ന്‌ ചിത്രം തിയേറ്ററുകളിലെത്തിക്കാനാണ് അണിയറപ്രവര്‍ത്തകരുടെ തീരുമാനം. 'ബീസ്‌റ്റി'ന്‍റെ ചിത്രീകരണം പൂര്‍ത്തിയായിട്ടുണ്ട്‌. പൂജ ഹെഗ്‌ഡെ ആണ് ചിത്രത്തില്‍ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌. വിജയ്‌ക്കൊപ്പമുള്ള പൂജയുടെ ആദ്യ ചിത്രം കൂടിയാണ് ബീസ്‌റ്റ്. ഒന്‍പത്‌ വര്‍ഷത്തിന് ശേഷം പൂജ ഹെഗ്‌ഡെ ചെയ്യുന്ന തമിഴ്‌ ചിത്രം കൂടിയാണ്‌ 'ബീസ്‌റ്റ്‌'.

Beast cast and crew: മലയാളി താരങ്ങളായ ഷൈന്‍ ടോം ചാക്കോയും അപര്‍ണ ദാസും ചിത്രത്തില്‍ സുപ്രധാന വേഷത്തിലെത്തുന്നുണ്ട്‌. ഷൈന്‍ ഇതാദ്യമായാണ് ഒരു തമിഴ്‌ ചിത്രത്തില്‍ അഭിനയിക്കുന്നത്‌. സംവിധായകന്‍ ശെല്‍വരാഘവനും ചിത്രത്തില്‍ വേഷമിടുന്നു. ചിത്രത്തില്‍ മൂന്ന്‌ പ്രതിനായകന്‍മാരാണുള്ളത്‌.

സണ്‍ പിക്‌ചേഴ്‌സിന്‍റെ ബാനറില്‍ കലാനിധി മാരനാണ് നിര്‍മാണം. സണ്‍ പിക്‌ചേഴ്‌സുമായി ചേര്‍ന്നുള്ള വിജയുടെ നാലാമത്തെ ചിത്രമാണ് 'ബീസ്‌റ്റ്‌'. 'വേട്ടയ്‌ക്കാരന്‍', 'സുറ', 'സര്‍ക്കാര്‍' എന്നിവയാണ് സണ്‍ പിക്‌ചേഴ്‌സുമായി ചേര്‍ന്നുള്ള മറ്റ്‌ വിജയ്‌ ചിത്രങ്ങള്‍. സംവിധായകന്‍ നെല്‍സന്‍ തന്നെയാണ് രചനയും നിര്‍വഹിക്കുന്നത്‌. മനോജ്‌ പരമഹംസയാണ് ഛായാഗ്രഹണം. അനിരുദ്ധ്‌ രവിചന്ദര്‍ ആണ് സംഗീതം.

Also Read: മമ്മൂട്ടിയും ദുല്‍ഖറും നേര്‍ക്കുനേര്‍... ആകാംക്ഷയില്‍ ആരാധകര്‍

Last Updated : Feb 14, 2022, 6:23 PM IST

ABOUT THE AUTHOR

...view details