കേരളം

kerala

ETV Bharat / sitara

വെട്രിമാരന്‍റെ അടുത്ത ചിത്രം കമലിനൊപ്പം!

വെട്രിമാരൻ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിൽ കമൽ ഹാസൻ നായകനാകുമെന്നും 2022 തുടക്കത്തിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നുമാണ് റിപ്പോർട്ടുകൾ.

By

Published : Jun 30, 2021, 5:49 PM IST

kamal haasan protagonist news latest  kamal haasan vetrimaran news  vetrimaran film news  vetrimaran ulaganayagan news  വെട്രിമാരൻ വാർത്ത  വെട്രിമാരൻ ഉലകനായകൻ വാർത്ത  വെട്രിമാരൻ കമൽ പുതിയ വാർത്ത  കമൽ ഹാസൻ പുതിയ വാർത്ത
വെട്രിമാരൻ

തമിഴ് സിനിമയുടെ വാഗ്ദാനമായ വെട്രിമാരനും ഉലകനായകനും ഒരുമിച്ചുള്ള ചിത്രത്തിന്‍റെ പ്രഖ്യാപനത്തിനായി ഒരു പതിറ്റാണ്ടായി കാത്തിരിക്കുകയാണ് ആരാധകർ. ഇപ്പോഴിതാ, വെട്രിമാരൻ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിൽ കമൽ ഹാസൻ നായകനാകുമെന്നാണ് ഏറ്റവും പുതിയ വിവരം. സിനിമയുടെ പ്രഖ്യാപനം ഉടനുണ്ടാകുമെന്നും 2022 തുടക്കത്തിൽ തന്നെ ചിത്രീകരണം ആരംഭിക്കുമെന്നുമാണ് റിപ്പോർട്ടുകൾ.

ഈ മാസമാദ്യം കമൽ ഹാസൻ വെട്രിമാരനെ കണ്ടുവെന്നും സിനിമയുടെ ചർച്ചകൾ നടന്നതായുമാണ് സൂചന. ഗോപുരം ഫിലിംസായിരിക്കും കമൽ ഹാസൻ- വെട്രിമാരൻ ചിത്രം നിർമിക്കുന്നത്.

Also Read: രാഘവ ലോറൻസിന്‍റെ 'അധികാര'ത്തിന് തിരക്കഥ ഒരുക്കുന്നത് വെട്രിമാരൻ

അതേ സമയം, വെട്രിമാരന്‍റേതായി അണിയറയിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം സൂര്യ നായകനാകുന്ന വാടിവാസൽ ആണ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിക്രമാണ് നിർമാണത്തിന് തയ്യാറെടുക്കുന്ന പുതിയ കമൽ ചിത്രം. കമലിനെ നായകനാക്കി ശങ്കർ ഒരുക്കിയ ഇന്ത്യൻ 2ന്‍റെ റിലീസിനായും പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

ABOUT THE AUTHOR

...view details