തിയേറ്റർ പ്രദർശനത്തിന് മുമ്പ് ഒടിടി റിലീസിനെത്തുന്ന ആദ്യ മലയാള സിനിമ 'സൂഫിയും സുജാതയും' എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തിറങ്ങി. എം.ജയചന്ദ്രന്‍റെ സംഗീതത്തില്‍ മനോഹരമായി ഒരുക്കിയ ഗാനം ആലപിച്ചിരിക്കുന്നത് അര്‍ജുന്‍ കൃഷ്ണ, നിത്യ മാമന്‍, സിയ ഉല്‍ ഹഖ് എന്നിവര്‍ ചേര്‍ന്നാണ്. ബി.കെ ഹരിനാരായണന്‍റെതാണ് വരികള്‍. ജയസൂര്യയും അതിഥി റാവു ഹൈദരിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്‍റെ സംവിധാനം നരണിപ്പുഴ ഷാനവാസാണ്. ഹിന്ദു പെൺകുട്ടിയും മുസ്‌ലിം യുവാവും തമ്മിലുള്ള പ്രണയമാണ് ചിത്രത്തിന്‍റെ പ്രമേയം. അതിമനോഹരമായ വീഡിയോ ഗാനം ഇതിനോടകം പ്രേക്ഷകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.
എം.ജയചന്ദ്രന്‍റെ സംഗീതത്തില്‍ സൂഫിയും സുജാതയിലെയും ആദ്യ ഗാനം - ജയസൂര്യ ചിത്രം സൂഫിയും സുജാതയും
എം.ജയചന്ദ്രന്‍റെ സംഗീതത്തില്‍ മനോഹരമായി ഒരുക്കിയ ഗാനം ആലപിച്ചിരിക്കുന്നത് അര്‍ജുന്‍ കൃഷ്ണ, നിത്യ മാമന്‍, സിയ ഉല്‍ ഹഖ് എന്നിവര്‍ ചേര്‍ന്നാണ്
എം.ജയചന്ദ്രന്‍റെ സംഗീതത്തില്‍ സൂഫിയും സുജാതയിലെയും ആദ്യ ഗാനം
എഡിറ്ററും സംവിധായകനുമായി മലയാളിക്ക് സുപരിചിതനായ നരണിപ്പുഴ ഷാനവാസാണ് ചിത്രത്തിന്‍റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്‍റെ ബാനറില്‍ വിജയ് ബാബു ചിത്രം നിർമിച്ചിരിക്കുന്നു. കൊവിഡ് പശ്ചാത്തലത്തിൽ സൂഫിയും സുജാതയും അടുത്ത മാസം മൂന്നിന് ആമസോണ്‍ പ്രൈം വീഡിയോയിൽ പ്രദർശനത്തിന് എത്തും.