കേരളം

kerala

ETV Bharat / sitara

വാരിയംകുന്നന്‍റെ തിരക്കഥാകൃത്ത് സ്ഥാനത്ത് നിന്നും റമീസ് മുഹമ്മദ് പിന്മാറി - Ramees Muhammed

ആഷിഖ് അബുവിന്‍റെ സംവിധാനത്തിൽ ഒരുക്കുന്ന വാരിയംകുന്നൻ ചിത്രത്തിന്‍റെ തിരക്കഥാകൃത്തുക്കളിൽ ഒരാളായ റമീസ് മുഹമ്മദ് തന്‍റെ മേലുള്ള ആരോപണങ്ങൾക്കെതിരെ വിശ്വാസ്യത ബോധ്യപ്പെടുത്തുന്നത് വരെ ചിത്രത്തിൽ നിന്ന് മാറി നിൽക്കും

aashiq abu  വാരിയംകുന്നന്‍ തിരക്കഥ  റമീസ് മുഹമ്മദ്  റമീസ് തിരക്കഥാകൃത്ത്  വാരിയംകുന്നന്‍റെ സംവിധായകൻ ആഷിഖ് അബു  വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി  വാരിയംകുന്നന്‍റെ തിരക്കഥാകൃത്ത്  Variyamkunnan  Ramees Muhammed  prithviraj
വാരിയംകുന്നന്‍റെ തിരക്കഥാകൃത്ത്

By

Published : Jun 27, 2020, 12:49 PM IST

വാരിയംകുന്നന്‍ തിരക്കഥയില്‍ നിന്ന് റമീസ് മുഹമ്മദ് പിന്മാറി. തന്‍റെയും റമീസിന്‍റെയും രാഷ്ട്രീയനിലപാടുകൾ തമ്മിൽ വ്യക്തിപരമായി വിയോജിപ്പ് ഉണ്ടെന്നും തിരക്കഥാകൃത്തുക്കളിൽ ഒരാളായ റമീസ്, തിരക്കഥാകൃത്തെന്ന സ്ഥാനത്തുനിന്ന് മാറി നിൽക്കാൻ തീരുമാനിച്ചതായും വാരിയംകുന്നന്‍റെ സംവിധായകൻ ആഷിഖ് അബു അറിയിച്ചു. മുമ്പ് സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തിയതിന്‍റെ പേരിൽ റമീസിനെതിരെ വിമർശനങ്ങളും ആരോപണങ്ങളും ഉയർന്നിരുന്നു. ഇതിന് അദ്ദേഹം പലതവണ സമൂഹമാധ്യമങ്ങളിലൂടെ ഖേദ പ്രകടനം നടത്തിയെങ്കിലും തന്‍റെ വിശ്വാസ്യത സമൂഹത്തിനെയും ടീമിനെയും ബോധ്യപെടുത്തുന്നത് വരെ റമീസ് മുഹമ്മദ് ചിത്രത്തിന്‍റെ ഭാഗമായിരിക്കില്ല എന്നാണ് ആഷിക് അബു ഫേസ്‌ബുക്കിൽ കുറിച്ചത്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിത കഥ പറയുന്ന ചിത്രത്തിന്‍റെ തിരക്കഥയിൽ നിന്നും റമീസ് മാറി നിൽക്കാൻ തീരുമാനിക്കുകയായിരുന്നു എന്നും ആഷിക് അബു പോസ്റ്റിൽ വിശദീകരിച്ചിട്ടുണ്ട്. സിനിമയുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം അറിയിച്ചു.

"റമീസിന്‍റെ രാഷ്ട്രീയനിലപാടുകളോട് വ്യക്തിപരമായി ഒട്ടും തന്നെ യോജിപ്പില്ല. അദ്ദേഹത്തിന് എന്‍റെ രാഷ്ട്രീയ നിലപാടുകളോടും വിയോജിപ്പാക്കാനാണ് സാധ്യത. മറ്റൊരു സംവിധായകനുമായി വാരിയംകുന്നൻ എന്ന ചിത്രം നിർമ്മിക്കുന്നതിനെ പറ്റിയുള്ള ചർച്ചകൾ വർഷങ്ങളായി നടന്നുവരുന്നു. റമീസും ആദ്യം മുതൽ തന്നെ ഈ ഉദ്യമത്തിൽ ഉണ്ടായിരുന്നയാളായി, ഇതിനായി റിസേർച്ചുകൾ ചെയ്ത വ്യക്തിയുമായിട്ടാണ് ഞാനറിയുന്നത്. മൂന്ന് നാല് മാസങ്ങൾക്ക് മുൻപ് മാത്രം. സിനിമ പ്രഖ്യാപിച്ചതിന് ശേഷം റമീസിനെതിരെ ഉയർന്ന ആരോപണങ്ങളിൽ അദ്ദേഹത്തോട് വിശദീകരണം ആരായുകയും ചില കാര്യങ്ങളിൽ അദ്ദേഹം തെറ്റ് സമ്മതിക്കുകയും പരസ്യമായി ഫേസ്ബുക്കിൽ മാപ്പുപറയുകയും ചെയ്തു. തന്‍റെ ഉദ്ധേശശുദ്ധിയുടെ മേൽ സംശയത്തിന്‍റെ നിഴൽ വീണ നിലക്ക് അത് റമീസ് വ്യക്തിപരമായി പൊതുസമൂഹത്തോടു വിശദീകരിക്കും. തന്‍റെ വിശ്വാസ്യത സമൂഹത്തെയും ടീമിനേയും ബോധ്യപെടുത്താൻ റമീസിന് ബാധ്യതയുണ്ട്. അതുവരെ വാരിയംകുന്നൻ എന്ന സിനിമയുടെ തിരക്കഥാകൃത്തെന്ന സ്ഥാനത്തുനിന്ന് മാറി നിൽക്കാൻ തീരുമാനിക്കുന്നതായി റമീസ് അറിയിച്ചിരിക്കുന്നു. സിനിമ മുന്നോട്ട്," ആഷിഖ് അബു ഫേസ്‌ബുക്കിൽ വ്യക്തമാക്കി. പൃഥ്വിരാജ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചരിത്രപ്രാധാന്യമുള്ള വാരിയംകുന്നൻ സിനിമയിൽ ഉണ്ട എന്ന ചിത്രത്തിന്‍റെ രചയിതാവ് ഹർഷാദ് പി.കെയാണ് മറ്റൊരു തിരക്കഥാകൃത്ത്.

ABOUT THE AUTHOR

...view details