വരനെ ആവശ്യമുണ്ട് എന്ന ആദ്യ ചിത്രത്തിലൂടെ മലയാളി മനസില്‍ ഇടം നേടിയ സംവിധായകനാണ് അനൂപ് സത്യന്‍. ഗ്രാമീണ പശ്ചാത്തലത്തില്‍ ഹൃദ്യമായ കഥകള്‍ പ്രേക്ഷകരിലേക്ക് എത്തിക്കുന്ന സത്യന്‍ അന്തിക്കാടിന്‍റെ മകന്‍ കൂടിയാണ് അനൂപ് സത്യന്‍. ദുല്‍ഖര്‍ സല്‍മാന്‍, കല്യാണി പ്രിയദര്‍ശന്‍, സുരേഷ് ഗോപി, ശോഭന, ഉര്‍വശി തുടങ്ങിയവരായിരുന്നു ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങള്‍. തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കല്യാണി പ്രിയദര്‍ശന്‍റെ ആദ്യ മലയാള ചിത്രമെന്ന പ്രത്യേകതയും അനൂപ് സത്യന്‍റെ ഈ ചിത്രത്തിനുണ്ട്.
സംവിധായകനോളം വരുന്ന അനൂപ് സത്യനിലെ നടന്‍ - Nee Vaa En Aarumukha
അനൂപ് സത്യന്‍ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലെ 'നീ വാ എന്‍ ആറുമുഖാ' എന്ന് തുടങ്ങുന്ന ഗാനത്തിന്‍റെ മേക്കിങ് വീഡിയോ പുറത്തിറങ്ങി
സിനിമ പോലെ പ്രേക്ഷകരെ സ്വാധീനിക്കുന്ന ഗാനങ്ങളും ചിത്രത്തിലുണ്ട്. അണിയറക്കാര്‍ ചിത്രത്തിലെ 'നീ വാ എന്‍ ആറുമുഖാ' എന്ന് തുടങ്ങുന്ന ഗാനത്തിന്‍റെ മേക്കിങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണിപ്പോള്‍ ഗാനരംഗത്തില്‍ ഒരോ അഭിനേതാക്കള്‍ക്കും അവരവരുടെ ഭാഗങ്ങള്‍ എങ്ങനെ അഭിനയിക്കണെമെന്ന് അഭിനയിച്ച് തന്നെ കാണിച്ച് കൊടുക്കുന്ന സംവിധായകന്‍ അനൂപ് സത്യനെയും മേക്കിങ് വീഡിയോയില്‍ കാണാം.
അനൂപ് സത്യന്‍ സംവിധാനത്തില്‍ മാത്രമല്ല അഭിനയത്തിലും കസറുമെന്ന് പ്രേക്ഷകര്‍ക്ക് മേക്കിങ് വീഡിയോയിലൂടെ മനസിലാകും. അനൂപിന്‍റെ പ്രകടനങ്ങള്‍ തന്നെയാണ് മേക്കിങ് വീഡിയോയുടെയും ഹൈലൈറ്റ്. അല്‍ഫോണ്‍സ് ജോസഫ് സംഗീതം ഒരുക്കിയ ഗാനം ആലപിച്ചിരിക്കുന്നത് ചിത്രയും കാര്‍ത്തിക്കും ചേര്‍ന്നാണ്.