കേരളം

kerala

ETV Bharat / sitara

മോൻ ഏതാ ഈ പടത്തിൽ...? പ്രേക്ഷകന്‍റെ ചോദ്യത്തിന് മുന്നില്‍ അമ്പരന്ന് ഉണ്ണി മുകുന്ദന്‍

തന്‍റെ പുതിയ ചിത്രം മാമാങ്കം കണ്ടിറങ്ങവെയാണ് ആരാധകരില്‍ ഒരാള്‍ താരത്തെ ചിരിപ്പിച്ച ചോദ്യവുമായി എത്തിയത്. മോന്‍ ഏതായിരുന്നു പടത്തില്‍ എന്നായിരുന്നു ആരാധകന്‍റെ ചോദ്യം

By

Published : Dec 15, 2019, 7:25 AM IST

Unni Mukundan | Mamangam FDFS & Theater Response at Kochi | Review  മോൻ ഏതാ ഈ പടത്തിൽ...? പ്രേക്ഷകന്‍റെ ചോദ്യത്തിന് മുന്നില്‍ അമ്പരന്ന് ഉണ്ണി മുകുന്ദന്‍  ഉണ്ണി മുകുന്ദന്‍  ചിത്രം മാമാങ്കം  ഉണ്ണി മുകുന്ദന്‍ വൈറല്‍ വീഡിയോ  Unni Mukundan  Mamangam FDFS  Theater Response
മോൻ ഏതാ ഈ പടത്തിൽ...? പ്രേക്ഷകന്‍റെ ചോദ്യത്തിന് മുന്നില്‍ അമ്പരന്ന് ഉണ്ണി മുകുന്ദന്‍

ഉണ്ണി മുകുന്ദന്‍റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് മാമാങ്കത്തിൽ കാണാനാവുക. മാമാങ്കം കണ്ടിറങ്ങിയ താരത്തോട് പ്രേക്ഷകരില്‍ ഒരാള്‍ ചോദിച്ച ചോദ്യമാണ് ഇപ്പോള്‍ പ്രേക്ഷകരെയും ഉണ്ണിയെയും കുടുകുട ചിരിപ്പിക്കുന്നത്. പടം കണ്ട ശേഷം കാറില്‍ കയറി പുറപ്പെടാനൊരുങ്ങുന്ന ഉണ്ണി മുകുന്ദനോട് ‘പടം സൂപ്പർ ആയിരുന്നു മോനെ, അല്ല മോൻ ഏതാ ഈ പടത്തിൽ...?' എന്നായിരുന്നു ആരാധകന്‍റെ ചോദ്യം. ചോദ്യം കേട്ട് കിളിപോയ ഉണ്ണി മുകുന്ദന്‍ തലയിൽ കൈവച്ച് ചിരിച്ചുകൊണ്ട് പറഞ്ഞു ‘ചേട്ടാ അതിൽ ചന്ദ്രോത്ത് പണിക്കർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ഞാനാണ്. ഇപ്പോൾ തടി കുറഞ്ഞുവെന്നേയുള്ളു' മറുപടി കേട്ട് ചോദ്യം ചോദിച്ച ആരാധകനും ചിരിച്ചുപോയി.

മുമ്പ് മാമാങ്കം പോസ്റ്റർ പുറത്തുവന്നപ്പോൾ ഇതിൽ ഉണ്ണി മുകുന്ദൻ എതാണെന്ന് ചോദ്യം വന്നിരുന്നു. അന്നും ഇതാണ് ഞാനെന്ന് ചൂണ്ടിക്കാട്ടി താരം എത്തിയിരുന്നു. താരത്തിന്‍റെയും ആരാധകന്‍റെയും ചോദ്യമടങ്ങിയ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

ABOUT THE AUTHOR

...view details