ജനതാ കർഫ്യൂവിനെ പിന്തുണച്ച് സൂപ്പർസ്റ്റാർ രജനീകാന്ത് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച വീഡിയോ ട്വിറ്റർ ഇന്ത്യ ഡിലീറ്റ് ചെയ്‌തു. 14 മണിക്കൂർ കർഫ്യൂവിന്‍റെ ഭാഗമാകുന്നത് വഴി കൊവിഡ് വൈറസിന്‍റെ വ്യാപനം തടയാമെന്നും അതിനായി പ്രധാനമന്ത്രി ആഹ്വാനം ചെയ്‌ത ജനതാ കർഫ്യൂവുമായി സഹകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, ഇത് അടിസ്ഥാന രഹിതമായ വാദമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ട്വിറ്റർ വീഡിയോ നീക്കം ചെയ്‌തത്.
ജനതാ കർഫ്യൂവിനെ പിന്തുണച്ചുള്ള രജനീകാന്തിന്‍റെ വീഡിയോ ട്വിറ്റർ നീക്കം ചെയ്‌തു - corona news latest
14 മണിക്കൂർ ജനതാ കർഫ്യൂവിന്‍റെ ഭാഗമാകുന്നത് വഴി കൊവിഡ് വൈറസിന്‍റെ വ്യാപനം കുറയ്‌ക്കാമെന്ന് പറയുന്നത് യാതൊരു തെളിവിന്‍റെയും അടിസ്ഥാനത്തിലല്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ട്വിറ്റർ വീഡിയോ നീക്കം ചെയ്‌തത്.
"ഇന്ത്യയില്‍ കൊവിഡിന്‍റെ രണ്ടാം ഘട്ടം പിന്നിട്ടിരിക്കുന്നു. മൂന്നാം ഘട്ടത്തില്‍ സംഭവം വഷളാകുന്നതിന് മുമ്പ് പ്രതിരോധിക്കണം." അതിനായി പ്രധാനമന്ത്രി പ്രഖ്യാപിച്ച ജനതാ കര്‍ഫ്യൂവിൽ ജനങ്ങള്‍ സഹകരിക്കണമെന്നും രാജ്യം ഒട്ടാകെ ഒന്നിച്ച് പ്രവർത്തിക്കാമെന്നുമാണ് താരം വീഡിയോയിൽ പറയുന്നത്. ഇറ്റലിയിലെ കര്‍ഫ്യൂവിന് ജനങ്ങള്‍ പിന്തുണച്ചില്ല. അത് അവിടത്തെ മരണനിരക്ക് വർധിപ്പിക്കാൻ കാരണമായി. അത് ഇന്ത്യയിലും ആവർത്തിക്കരുതെന്നും ഇന്ന് നടക്കുന്ന ജനതാ കർഫ്യൂവിൽ എല്ലാ പൗരന്മാരും പങ്കുചേരണമെന്നും അദ്ദേഹം അറിയിച്ചു.
അതേ സമയം, രജനീകാന്തിന് പിന്തുണ അറിയിച്ചുകൊണ്ട് നിരവധി പേർ ഇതിനകം തന്നെ സമൂഹമാധ്യമങ്ങളിലെത്തിയിട്ടുണ്ട്. അദ്ദേഹം പങ്കുവെച്ച വീഡിയോ തങ്ങളുടെ അക്കൗണ്ടിലൂടെ പുറത്തുവിട്ടുകൊണ്ടാണ് ആരാധകർ ട്വിറ്ററിന്‍റെ നടപടിക്കെതിരെ പ്രതിഷേധം പ്രകടിപ്പിക്കുന്നത്.