തെലുങ്ക് സൂപ്പര്‍താരം ചിരഞ്ജീവി നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ആചാര്യ. ചിത്രത്തില്‍ നായികയായി അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചിരുന്നത് നടി തൃഷയെയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ചിത്രത്തില്‍ നിന്ന് പിന്മാറുകയാണെന്ന് അറിയിച്ച് രംഗത്തെത്തയിരിക്കുകയാണ് നടി തൃഷ. ട്വിറ്ററിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്.
'സര്‍ഗാത്മകതയിലുളള ഭിന്നാഭിപ്രായങ്ങള്‍'; ചിരഞ്ജീവി ചിത്രത്തില്‍ നിന്ന് തൃഷ പിന്മാറി - Chiranjeevi's Telugu Film
കോടല ശിവ സംവിധാനം ചെയ്യുന്ന ആചാര്യ എന്ന തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കുന്നില്ലെന്ന് തീരുമാനിച്ചെന്നാണ് നടി തൃഷ ട്വിറ്ററില്‍ കുറിച്ചത്
'ചിലപ്പോള്‍ ചില കാര്യങ്ങളില്‍ ആദ്യം സംസാരിച്ചതില്‍ നിന്നും ഏറെ മാറ്റങ്ങള്‍ പിന്നീട് വരും. സര്‍ഗാത്മകതയിലുളള ഭിന്നാഭിപ്രായങ്ങള്‍ മൂലം ചിരഞ്ജീവിയുടെ സിനിമയുടെ ഭാഗമാകേണ്ടെന്നാണ് എന്‍റെ തീരുമാനം... ടീമിന് എന്‍റെ എല്ലാവിധ ആശംസകളും. എന്‍റെ പ്രിയ തെലുങ്ക് പ്രേക്ഷകരോട്... പുതിയ ഒരു നല്ല പ്രൊജക്ടിലൂടെ നിങ്ങള്‍ക്കരികിലെത്താനാകുമെന്ന് പ്രത്യാശിക്കുന്നു' ഇതായിരുന്നു തൃഷയുടെ ട്വീറ്റ്. കാരണമെന്താണെന്ന് താരം വെളിപ്പെടുത്തിയിട്ടില്ല.
2006ല്‍ പുറത്തിറങ്ങിയ സ്റ്റാലിനിലാണ് തൃഷയും ചിരഞ്ജീവിയും അവസാനമായി ഒരുമിച്ച് അഭിനയിച്ചത്. എ.ആര്‍ മുരുഗദോസായിരുന്നു ചിത്രം സംവിധാനം ചെയ്തത്. കോടല ശിവയാണ് ആചാര്യ സംവിധാനം ചെയ്യുന്നത്. 140 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നടി റെജീന കസാന്‍ഡ്രയും അതിഥി വേഷത്തിലുണ്ട്. നടന്‍ മഹേഷ് ബാബുവും ചിലപ്പോള്‍ ചിത്രത്തിന്‍റെ ഭാഗമായേക്കും.