ടൊവിനോ തോമസ്- സുരാജ് വെഞ്ഞാറമൂട് ചിത്രം 'കാണെക്കാണെ'യുടെ ട്രെയിലർ പുറത്തിറങ്ങി. നിഗൂഢതയും ആകാംക്ഷയും നിറയ്ക്കുന്ന ത്രില്ലർ ചിത്രമാണ് കാണെക്കാണെ എന്നാണ് ട്രെയിലർ നൽകുന്ന സൂചന. വേട്ടക്കാരൻ ഇരയാവുന്നതും ഇര വേട്ടക്കാരനാവുന്നതും പോലുള്ള കഥാസന്ദർഭമാണ് ട്രെയിലറിൽ അവതരിപ്പിച്ചിരിക്കുന്നത്. സുരാജിന്‍റെ ഗംഭീര പ്രകടനമായിരിക്കും ചിത്രത്തിലെന്ന് ആരാധകര്‍ അഭിപ്രായപ്പെടുന്നു.
ബോബി-സഞ്ജയ് ടീമാണ് ചിത്രത്തിന്‍റെ രചന നിര്‍വഹിക്കുന്നത്. ഉയരെ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ മനു അശോകൻ സംവിധാനം ചെയ്യുന്ന കാണെക്കാണെയിൽ ഐശ്വര്യ ലക്ഷ്‍മിയും സുപ്രധാന വേഷം ചെയ്യുന്നു. പ്രേം പ്രകാശ്, ശ്രുതി രാമചന്ദ്രന്‍, ശ്രുതി ജയന്‍, ബിനു പപ്പു, ധന്യ മേരി വര്‍ഗീസ്, റോണി ഡേവിഡ് രാജ്, അഭിറാം പൊതുവാള്‍, പ്രദീപ് ബാലന്‍ എന്നിവരാണ് മറ്റ് മുഖ്യതാരങ്ങൾ.