ഇടുക്കി:കൊവിഡ് നിയന്ത്രണം ലംഘിച്ചുള്ള സിനിമ ചിത്രീകരണം നാട്ടുകാര്‍ തടഞ്ഞു. ടൊവിനോ തോമസ് നായകനാകുന്ന മിന്നല്‍ മുരളി എന്ന സിനിമയുടെ ചിത്രീകരണമാണ് പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍ത്തിവച്ചത്.
ഡി കാറ്റഗറിയില്‍പ്പെട്ട തൊടുപുഴ കുമാരമംഗലത്തായിരുന്നു കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് സിനിമ ചിത്രീകരിച്ചത്. ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർക്ക് എതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
സിനിമാഷൂട്ടിന് എതിരെ നാട്ടുകാര്‍ ലൊക്കേഷനിൽ എത്തുകയും തുടർന്ന് പ്രതിഷേധം സംഘർഷത്തിലേക്ക് നീണ്ടതോടെ പൊലീസും പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി ഷൂട്ടിങ് നിര്‍ത്തിവക്കാൻ നിർദേശം നൽകുകയുമായിരുന്നു.
കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചുള്ള സിനിമാ ചിത്രീകരണം നാട്ടുകാര്‍ തടഞ്ഞു അനുമതി നൽകിയിട്ടില്ലെന്ന് കലക്‌ടർ
കലക്‌ടറുടെ അനുമതിയോടെയാണ് സിനിമ ചിത്രീകരണമെന്നായിരുന്നു അണിയറ പ്രവര്‍ത്തകരുടെ വാദം. എന്നാല്‍ അനുമതി നല്‍കിയിട്ടില്ലെന്ന് കലക്‌ടര്‍ വ്യക്തമാക്കി. താരങ്ങളും അണിയറ പ്രവര്‍ത്തകരുമടക്കം നൂറോളം പേരാണ് ലൊക്കേഷനില്‍ ഉണ്ടായിരുന്നത്. ഷൂട്ടിങ് നടക്കുന്ന വിവരം പഞ്ചായത്ത് അധികൃതരും അറിഞ്ഞിരുന്നില്ല.
Also Read: സർവകലാവല്ലഭനൊപ്പം സെൽഫിയോടെ തുടക്കം... 'വിക്ര'ത്തിലേക്ക് ഫഹദ് എത്തി
ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സൂപ്പർമാൻ കഥാപാത്രമായ മിന്നൽ മുരളിയായി ടൊവിനോ തോമസ് വേഷമിടുന്നു. അജു വര്‍ഗീസ്, ബിജുക്കുട്ടന്‍, ബൈജു എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, തെലുങ്ക്, കന്നഡ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.