കേരളം

kerala

ടൊവിനോയും കീർത്തിയും 'വാശി'യിൽ; നിർമാണം സുരേഷും മേനകയും രേവതി സുരേഷും

By

Published : Jan 25, 2021, 3:43 PM IST

കീർത്തി സുരേഷിന്‍റെ അമ്മയും നടിയുമായ മേനക സുരേഷും അച്ഛൻ സുരേഷ് കുമാറും സഹോദരി രേവതി സുരേഷും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. തീവ്രം എന്ന ചിത്രത്തിലൂടെ സുപരിചിതനായ നടൻ വിഷ്ണു ജി. രാഘവാണ് വാശി സംവിധാനം ചെയ്യുന്നത്

entertainment  ടൊവിനോയും കീർത്തിയും വാശിയിൽ വാർത്ത  സുരേഷും മേനകയും രേവതി സുരേഷും സിനിമ വാർത്ത  ടൊവിനോ തോമസും കീർത്തി സുരേഷും സിനിമ വാർത്ത  വാശി ടൊവിനോ സിനിമ വാർത്ത  വാശി കീർത്തി സുരേഷ് സിനിമ വാർത്ത  vaashi film title poster out news  tovino thomas keerthy suresh new movie news  vishnu raghav news  menaka suresh producing film news
ടൊവിനോയും കീർത്തിയും 'വാശി'യിൽ

ടൊവിനോ തോമസും കീർത്തി സുരേഷും ജോഡികളായെത്തുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. 'വാശി' എന്ന പേരിലൊരുങ്ങുന്ന മലയാളചിത്രത്തിന്‍റെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്‌തുകൊണ്ടാണ് സിനിമ പ്രഖ്യാപിച്ചത്. നടനും സംവിധായകനുമായ വിഷ്ണു ജി. രാഘവാണ് വാശി സംവിധാനം ചെയ്യുന്നത്. വിഷ്‌ണു തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥയും തയ്യാറാക്കുന്നത്.

കീർത്തിയുടെ അച്ഛനും പ്രശസ്‌ത നിർമാതാവുമായ ജി. സുരേഷ് കുമാറാണ് മലയാള ചിത്രം നിർമിക്കുന്നത്. ടൊവിനോയും കീർത്തിയും ആദ്യമായ് ഒന്നിക്കുന്ന ചിത്രത്തിൽ കീർത്തി സുരേഷിന്‍റെ അമ്മയും മലയാള സിനിമയുടെ എൺപതുകളിലെ നായികയുമായ മേനക സുരേഷും നിർമാണ പങ്കാളിയാകുന്നു. ഒപ്പം, മേനകയുടെയും സുരേഷിന്‍റെയും മൂത്ത മകൾ രേവതിയും വാശിയുടെ സഹനിർമാതാവാണ്.

റോബി വർഗീസ് രാജാണ് ഛായാഗ്രാഹകന്‍. മഹേഷ് നാരായണൻ ചിത്രത്തിന്‍റെ എഡിറ്റിങ് നിർവഹിക്കുന്നു. വാശിയുടെ വരികൾ ഒരുക്കുന്നത് വിനായക് ശശികുമാറാണ്. കൈലാസ് മേനോനാണ് സംഗീതം ഒരുക്കുന്നത്. രേവതി കലാമന്ദിറിന്‍റെ ബാനറിലാണ് വാശി ഒരുങ്ങുന്നത്.

ABOUT THE AUTHOR

...view details