കേരളം

kerala

ടൊവിനോയും ഐശ്വര്യ ലക്ഷ്മിയും സുരാജും; 'കാണെക്കാണെ' ഫസ്റ്റ് ലുക്കെത്തി

ടൊവിനോ തോമസ്- ഐശ്വര്യ ലക്ഷ്മി കോമ്പിനേഷനിലൊരുങ്ങുന്ന കാണെക്കാണെയുടെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്‌തു.

By

Published : Jan 24, 2021, 10:36 AM IST

Published : Jan 24, 2021, 10:36 AM IST

kaanekkane first look tovino news  tovino aiswarya lakshmi film news  suraj venjaramood tovino aiswarya lakshmi news  കാണെക്കാണെ ഫസ്റ്റ് ലുക്ക് വാർത്ത  ഐശ്വര്യ ലക്ഷ്മിയും സുരാജും പുതിയ സിനിമ വാർത്ത  ടൊവിനോയും ഐശ്വര്യ ലക്ഷ്മിയും സിനിമ വാർത്ത
ടൊവിനോയും ഐശ്വര്യ ലക്ഷ്മിയും സുരാജും

അപ്പുവും മാത്തനുമായി പ്രേക്ഷകമനസിൽ കയറിക്കൂടിയ താരജോഡികൾ വീണ്ടുമൊരുമിക്കുന്ന മലയാള ചിത്രമാണ് 'കാണെക്കാണെ'. മായാനദിക്ക് ശേഷം ടൊവിനോ തോമസ്- ഐശ്വര്യ ലക്ഷ്മി കോമ്പിനേഷനിലൊരുങ്ങുന്ന മലയാളചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. ഉയരെ സിനിമയുടെ സംവിധായകൻ മനു അശോകനാണ് കാണെക്കാണെ ഒരുക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, ശ്രുതി രാമചന്ദ്രൻ, പ്രേം പ്രകാശ്, റോണി ഡേവിഡ് രാജ്, മാസ്റ്റര്‍ ആലോക് കൃഷ്ണ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

ബോബി- സഞ്ജയ് ആണ് ചിത്രത്തിന്‍റെ തിരക്കഥ തയ്യാറാക്കുന്നത്. അഭിലാഷ് ബാലചന്ദ്രൻ എഡിറ്റിങ് നിർവഹിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹകൻ ആൽബിയാണ്. രഞ്ജിൻ രാജ് സംഗീതമൊരുക്കുന്ന ചിത്രത്തിന്‍റെ വരികൾ രചിച്ചിരിക്കുന്നത് വിനായക് ശശികുമാറാണ്. ഡ്രീംകാച്ചറിന്‍റെ ബാനറിൽ ടി.ആർ. ഷംസുദ്ധീനാണ് ചിത്രം നിർമിക്കുന്നത്.

ABOUT THE AUTHOR

...view details