കുട്ടികൾക്ക് മാത്രമല്ല, പ്രായമെത്ര കടന്നാലും ടോമിനെയും ജെറിയെയും ഇന്നും എല്ലാവരും ആസ്വദിച്ച് കാണാറുണ്ട്. ടോമെന്ന പൂച്ചയും ജെറിയെന്ന എലിയും, ഇരുവർക്കുമിടയിലുള്ള പോരാട്ടവുമെല്ലാം അത്രയേറെ ജനശ്രദ്ധ നേടിയിട്ടുണ്ട്. ഇപ്പോഴിതാ ന്യൂയോർക്കിലെ ഒരു വലിയ ഹോട്ടലിൽ ഒരു ആഡംബര വിവാഹം നടക്കാനിരിക്കെ ജെറിയുടെ ശല്യം രൂക്ഷമാകുകയാണ്. എലി ശല്യത്തിനെതിരെ ഉപാധിയായി ഇവന്‍റ് പ്ലാനര്‍ ടോമിനെയാണ് തെരഞ്ഞെടുക്കുന്നത്. ടോമിനെ ഹോട്ടലിൽ എത്തിക്കുന്നതോടെ പ്രേക്ഷകർ പ്രതീക്ഷിച്ചിരിക്കുന്ന രസകരമായ യുദ്ധം ആരംഭിക്കുകയായി.
ജെറിയെ തുരത്താൻ ടോമെത്തുന്നു; ചിത്രം അടുത്ത വർഷം തിയേറ്ററുകളിൽ - ടിം സ്റ്റോറി സിനിമ വാർത്ത
വാര്‍ണര്‍ ബ്രദേഴ്‍സ് പിക്ചേഴ്‌സിന്‍റെ നിർമാണത്തിലൊരുങ്ങുന്ന ടോം ആൻഡ് ജെറി ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങി. അടുത്ത വർഷം ചിത്രം തിയേറ്ററുകളിലെത്തും.
അതെ, 29 വർഷങ്ങൾക്ക് ശേഷം ടോം ആൻഡ് ജെറി എത്തുകയാണ്. കെവിന്‍ കോസ്റ്റെല്ലോയുടെ രചനയിൽ ടിം സ്റ്റോറി സംവിധാനം ചെയ്യുന്ന ടോം ആൻഡ് ജെറിയുടെ ട്രെയിലർ പുറത്തുവിട്ടുകൊണ്ടാണ് നിർമാതാക്കൾ സിനിമയുടെ വരവറിയിച്ചത്. വാര്‍ണര്‍ ബ്രദേഴ്‍സ് പിക്ചേഴ്‌സ് നിർമിക്കുന്ന ടോം ആൻഡ് ജെറി, ലൈവ് ആക്ഷനും ആനിമേഷനും സമന്വയിപ്പിച്ചാണ് തയ്യാറാക്കിയിരിക്കുന്നത്. അടുത്ത വർഷമാണ് ചിത്രം ബിഗ് സ്ക്രീനിൽ എത്തുന്നത്.
ടോമിനെയും ജെറിയെയും മുഖ്യകഥാപാത്രങ്ങളാക്കി ഇതിന് മുമ്പ് 13 സിനിമകൾ പുറത്തിറങ്ങിയിട്ടുണ്ട്. അവയിൽ 1992ൽ റിലീസിനെത്തിയ 'ടോം ആന്‍ഡ് ജെറി: ദി മൂവി'യാണ് ഏറ്റവും ഒടുവിലത്തെ ചിത്രം.