കേരളം

kerala

ETV Bharat / sitara

ടിക് ടോക്കിലെ 'കലിപ്പന്‍' നായകനാകുന്നു; വിശേഷങ്ങളുമായി ഷാരിഖ് ഇന്‍സ്റ്റഗ്രാം ലൈവില്‍ - muhammed shariq new film announced

ടിക് ടോക്ക് സീരിസുകളിലൂടെ ഏവരുടെയും പ്രിയപ്പെട്ട താരമായി മാറിയ മുഹമ്മദ് ഷാരിഖ് സിനിമാപ്രവേശനത്തിന് ഒരുങ്ങുന്നു. കലിപ്പന്‍റെ കാന്താരി എന്ന ചെറു ടിക് ടോക് സീരിസിലൂടെയാണ് ഷാരിഖ് ജനങ്ങളുടെ ശ്രദ്ധ നേടിയത്

ടിക് ടോക്കിലെ 'കലിപ്പന്‍' നായികനാകുന്നു; വിശേഷങ്ങളുമായി ഷാരിഖ് ഇന്‍സ്റ്റഗ്രാം ലൈവില്‍

By

Published : Nov 8, 2019, 6:49 AM IST

ടിക് ടോക്ക് സീരിസുകളിലൂടെ ഏവരുടെയും പ്രിയപ്പെട്ട താരമായി മാറിയ മുഹമ്മദ് ഷാരിഖ് സിനിമാപ്രവേശനത്തിന് ഒരുങ്ങുന്നു. താരം തന്നെയാണ് ഇന്‍സ്റ്റഗ്രാം ലൈവിലൂടെ വിശേഷങ്ങള്‍ പങ്കുവെച്ചത്. ചിത്രത്തിന്‍റെ പേര് നവംബര്‍ പത്തിന് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിടുമെന്നും ഷാരിഖ് പറഞ്ഞു. കലിപ്പന്‍റെ കാന്താരി എന്ന ചെറു ടിക് ടോക് സീരിസിലൂടെയാണ് ഷാരിഖ് ജനങ്ങളുടെ ശ്രദ്ധ നേടിയത്. പൊന്നാനി സ്വദേശിയായ നവാഗത സംവിധായകന്‍ കബീർ പുഴമ്പുറമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിഷ്ണുപ്രിയ സത്യനാണ് നായിക. വിഷ്ണുപ്രിയയും ആദ്യമായാണ് ഒരു മുഴുനീള സിനിമയുടെ ഭാഗമാകുന്നത്. സിനിമയുടെ നിര്‍മാതാവും നായകനും സംവിധായകനും നായികയുമുള്‍പ്പെടെ സിനിമയുമായി ബന്ധപ്പെട്ട ഒട്ടുമിക്ക ആളുകളും പുതുമുഖങ്ങളാണ് എന്നതാണ് സിനിമയുടെ മറ്റൊരു പ്രത്യേകത.


സിനിമയിലെ ഒരു ഗാനത്തിന്‍റെ ലിറിക്കൽ വീഡിയോയും ഈമാസം പുറത്തിറക്കുമെന്നും താരം അറിയിച്ചിട്ടുണ്ട്. തന്‍റെ വീഡിയോകള്‍ക്ക് ഇതുവരെ നല്‍കിയ പിന്തുണ തുടര്‍ന്നും ഉണ്ടാകണമെന്നും താരം പറഞ്ഞു. നിരവധി പേരാണ് പ്രിയതാരത്തിന് ആശംസകളുമായി എത്തിയത്.

ABOUT THE AUTHOR

...view details