കേരളം

kerala

ETV Bharat / sitara

മലയാള സിനിമയിലെ വിവേചനം; ചിലരുടെ തെറ്റിദ്ധാരണയെന്ന് ടൊവിനോ തോമസ് - Malayalam cinema

അപകർഷതാബോധവും അഹംഭാവവും ഒഴിവാക്കിയാൽ ഇത്തരം തോന്നലുകൾ മാറുമെന്നും ടോവിനോ

മലയാള സിനിമയില്‍ വിവേചനം ഇല്ല, അത് ചിലരുടെ തെറ്റിദ്ധാരണമാത്രമെന്ന് ടൊവിനോ തോമസ്

By

Published : Nov 6, 2019, 6:04 AM IST

Updated : Nov 6, 2019, 6:56 AM IST

മലയാള സിനിമയിൽ വിവേചനമുണ്ടെന്ന പ്രചാരണം തെറ്റാണെന്ന് യുവതാരം ടൊവിനോ തോമസ്. വ്യക്തിപരമായ തോന്നലുകളിൽ നിന്നും മനോഭാവങ്ങളിൽ നിന്നും ഉടലെടുക്കുന്ന തെറ്റിദ്ധാരണയാണതെന്നും ടൊവിനോ പറഞ്ഞു. ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച സംവാദത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരം. മനുഷ്യർ തമ്മിലുള്ള അയിത്തവും തൊട്ടുകൂടായ്മയുമെല്ലാം അധികകാലം നിലനിൽക്കില്ലെന്നും മനുഷ്യ വിവേചനമല്ല മനുഷ്യത്വമാണ് പ്രധാനമെന്നും ടൊവിനോ തോമസ് കൂട്ടിച്ചേര്‍ത്തു.

ജാതിയും മതവും തിരിച്ചുള്ള വിവേചനമൊന്നും മലയാള സിനിമയിലില്ല. വ്യക്തിപരമായ തോന്നലുകളിലും മനോഭാവങ്ങളിൽ നിന്നും ഉടലെടുക്കുന്ന തെറ്റിദ്ധരണയാണത്. അപകർഷതാബോധവും അഹംഭാവവും ഒഴിവാക്കിയാൽ ഇത്തരം തോന്നലുകൾ മാറുമെന്നും ടൊവിനോ കൂട്ടിച്ചേര്‍ത്തു. ചെറുപ്പത്തില്‍ നടനാവാൻ ഏറെ ആഗ്രഹിച്ചിരുന്നെങ്കിലും പ്രേക്ഷക ഹൃദയത്തിൽ ഇത്ര എളുപ്പം സ്ഥാനംകിട്ടിയതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്നും തീവ്രപ്രയത്നം നടത്തിയാൽ ജീവിതത്തിൽ എന്തുമാകാനാവുമെന്ന് അനുഭവങ്ങളിലൂടെ തിരിച്ചറിഞ്ഞതായും ടൊവിനോ പറഞ്ഞു. നല്ല സിനിമയെന്ന് പറയുമ്പോള്‍ കലാമേന്മ മാത്രമല്ല സിനിമക്ക് പണം മുടക്കിയവർക്ക് മുടക്കുമുതൽ തിരിച്ചുകിട്ടുക കൂടി വേണമെന്നും താരം പറഞ്ഞു. പുസ്തകോത്സവത്തില്‍ നക്ഷത്രങ്ങൾ പറയാൻ ബാക്കിവെച്ചത്, ആന്‍റ് ദി ഓസ്കാർ ഗോസ് ടു, ലൂക്ക എന്നീ പുസ്തകങ്ങൾ ടൊവിനോ പ്രകാശനം ചെയ്തു.

Last Updated : Nov 6, 2019, 6:56 AM IST

ABOUT THE AUTHOR

...view details