കേരളം

kerala

ETV Bharat / sitara

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ 13ന് പ്രഖ്യാപിക്കും

ആകെ 119 സിനിമകളാണ് മത്സരത്തിനുള്ളത്. പ്രധാന പുരസ്‌കാരങ്ങള്‍ക്ക് കടുത്ത മത്സരമാണ് നടക്കുന്നതെന്നാണ് സൂചന. ഛായാഗ്രാഹകനും സംവിധായകനുമായ മധു അമ്പാട്ട് ചെയര്‍മാനായ ജൂറിയാണ് ചിത്രങ്ങള്‍ വിലയിരുത്തി വിജയികളെ കണ്ടെത്തുന്നത്

The state film awards will be announced on the 14th  സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ 14ന് പ്രഖ്യാപിക്കും  സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍  kerala state film awards  kerala state film awards news  സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വാര്‍ത്തകള്‍
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ 14ന് പ്രഖ്യാപിക്കും

By

Published : Oct 12, 2020, 12:59 PM IST

Updated : Oct 12, 2020, 3:21 PM IST

കൊവിഡ് മൂലം നീണ്ടുപോയ 51-ാം കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം ഈ മാസം 13ന് നടക്കും. എല്ലാവര്‍ഷവും ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലാണ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കാറുള്ളത്. ഇത്തവണ കൊവിഡും ലോക്ക് ഡൗണും പിടിമുറുക്കിയതിനാലാണ് പുരസ്‌കാര പ്രഖ്യാപനം നീണ്ടുപോയത്. തിരുവനന്തപുരം കിന്‍ഫ്ര ഫിലിം ആന്‍ഡ് വീഡിയോ പാര്‍ക്കില്‍ മത്സര ചിത്രങ്ങളുടെ വിലയിരുത്തലിന്‍റെ അവസാന ഘട്ട തിരക്കിലാണ് ജൂറി അംഗങ്ങള്‍. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് സ്‌ക്രീനിങ് നടക്കുന്നത്. ആകെ 119 സിനിമകളാണ് മത്സരത്തിനുള്ളത്.

പ്രധാന പുരസ്‌കാരങ്ങള്‍ക്ക് കടുത്ത മത്സരമാണ് നടക്കുന്നതെന്നാണ് സൂചന. ഛായാഗ്രാഹകനും സംവിധായകനുമായ മധു അമ്പാട്ട് ചെയര്‍മാനായ ജൂറിയാണ് ചിത്രങ്ങള്‍ വിലയിരുത്തി വിജയികളെ കണ്ടെത്തുന്നത്. സംവിധായകരായ സലിം അഹമ്മദ്, എബ്രിഡ് ഷൈന്‍, ഛായാഗ്രാഹകന്‍ വിപിന്‍ മോഹന്‍, എഡിറ്റര്‍ എല്‍.ഭൂമിനാഥന്‍, സൗണ്ട് എഞ്ചിനീയര്‍ എസ്.രാധാകൃഷ്ണന്‍, പിന്നണി ഗായിക ലതിക, നടി ജോമോള്‍, എഴുത്തുകാരന്‍ ബെന്യാമിന്‍, സി.അജോയ് എന്നിവരാണ് മറ്റ് ജൂറി അംഗങ്ങള്‍.

ലൂസിഫര്‍, മരയ്ക്കാര്‍ അറബിക്കടലിന്‍റെ സിംഹം, ഇട്ടിമാണി മെയ്‌ഡ് ഇന്‍ ചൈന, മാമാങ്കം, പതിനെട്ടാംപടി, ഉണ്ട, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, കുമ്പളങ്ങി നൈറ്റ്സ്, ജല്ലിക്കട്ട്, വൈറസ്, വെയില്‍മരങ്ങള്‍, കോളാമ്പി, പ്രതി പൂവന്‍കോഴി, ഉയരെ, ആന്‍ഡ്രോയ്‌ഡ് കുഞ്ഞപ്പന്‍, അമ്പിളി, ഡ്രൈവിങ് ലൈസന്‍സ്, തെളിവ്, ജലസമാധി, ഗ്രാമവൃക്ഷത്തിലെ കുയില്‍, ഫൈനല്‍സ്, അതിരന്‍, പൊറിഞ്ചു മറിയം ജോസ്, വികൃതി, ഹാസ്യം, മൂത്തോന്‍, സ്റ്റാന്‍ഡ് അപ്പ്, താക്കോല്‍, സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ, കെഞ്ചീര, അഭിമാനിനി, കള്ളനോട്ടം, ബിരിയാണി, തുടങ്ങിയവയാണ് മത്സര രംഗത്തുള്ള പ്രധാന ചിത്രങ്ങള്‍.

Last Updated : Oct 12, 2020, 3:21 PM IST

ABOUT THE AUTHOR

...view details