കേരളം

kerala

ETV Bharat / sitara

ജോസഫിന്‍റെ തമിഴ് റീമേക്ക് വിചിത്രന്‍റെ ഡബ്ബിങ് ആരംഭിച്ചു

നിർമാതാവും നടനുമായ ആർ.കെ സുരേഷ് നായകനാകുന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞ സെപ്റ്റംബറില്‍ ആരംഭിച്ചിരുന്നു. ആർ.കെ സുരേഷ് തന്നെയാണ് ഡബ്ബിങ് സ്റ്റുഡിയോയില്‍ നിന്നുള്ള ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചത്

By

Published : Nov 4, 2020, 12:32 PM IST

The dubbing of Joseph Tamil remake Vichithran has started  ജോസഫിന്‍റെ തമിഴ് റീമേക്ക് വിചിത്രന്‍റെ ഡബ്ബിങ് ആരംഭിച്ചു  ജോസഫ് തമിഴ് റീമേക്ക്  ജോസ് മലയാള സിനിമ  വിചിത്രന്‍  ആര്‍.കെ സുരേഷ് സിനിമ വാര്‍ത്തകള്‍  Tamil movie Vichithran dubbing started
ജോസഫിന്‍റെ തമിഴ് റീമേക്ക് വിചിത്രന്‍റെ ഡബ്ബിങ് ആരംഭിച്ചു

എറണാകുളം: മലയാളത്തില്‍ വലിയ വിജയമായതും ജോജു ജോര്‍ജ് എന്ന നടന്‍റെ കരിയറിന് വഴിത്തിരിവായതുമായ ജോസഫ് സിനിമക്ക് തമിഴില്‍ റീമേക്ക് ഒരുങ്ങുകയാണ്. വിചിത്രന്‍ എന്ന പേരില്‍ ഒരുങ്ങുന്ന സിനിമ എം.പത്മകുമാര്‍ തന്നെയാണ് തമിഴിലും സംവിധാനം ചെയ്യുന്നത്. നിർമാതാവും നടനുമായ ആർ.കെ സുരേഷ് നായകനാകുന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞ സെപ്റ്റംബറില്‍ ആരംഭിച്ചിരുന്നു.

ഇപ്പോള്‍ സിനിമയുടെ ഡബ്ബിങ് ജോലികള്‍ ആരംഭിച്ച സന്തോഷം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് നടന്‍ ആര്‍.കെ സുരേഷ്. തമിഴ് സംവിധായകൻ ബാലയുടെ ബി സ്റ്റുഡിയോസിന്‍റെ ബാനറിലാണ് സിനിമ നിർമിക്കുന്നത്. മൂന്ന് വ്യത്യസ്‌ത ശബ്‌ദങ്ങളിലാണ് നടൻ ആര്‍.കെ സുരേഷ് ഡബ്ബ് ചെയ്യുന്നത്. സിനിമയ്‌ക്ക് വേണ്ടി ആര്‍.കെ സുരേഷ് 22 കിലോ ഭാരം കുറച്ചത് വലിയ വാര്‍ത്തയായിരുന്നു. വെട്രിവേല്‍ മഹേന്ദ്രനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ജി.വി പ്രകാശാണ് സിനിമയുടെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഷംന കാസിം, മധു ശാലിനി എന്നിവരും സിനിമയിൽ അഭിനയിക്കുന്നുണ്ട്.

ABOUT THE AUTHOR

...view details