കേരളം

kerala

ETV Bharat / sitara

'ദി കോൺജൂറിങ്: ദി ഡെവിൾ മെയിഡ് മി ഡൂ ഇറ്റ്' പുതിയ ട്രെയിലറെത്തി - the conjuring 3 news latest

ദി കോൺജൂറിങ് സീരീസ് ചിത്രങ്ങളിലെ മൂന്നാം ഭാഗം മൈക്കില്‍ കേവ്‌സാണ് സംവിധാനം ചെയ്‌തിരിക്കുന്നത്.

ദി കോൺജൂറിങ്: ദി ഡെവിൾ മെയിഡ് മി ടു ഇറ്റ് പുതിയ വാർത്ത  ദി കോൺജൂറിങ് സിനിമ മലയാളം വാർത്ത  കോൺജൂറിങ് 3 വാർത്ത  കോൺജൂറിങ് ഫൈനൽ ട്രെയിലർ വാർത്ത  the devil made me do it final trailer news  the conjuring 3 news latest  final trailer conjuring news
ദി കോൺജൂറിങ്: ദി ഡെവിൾ മെയിഡ് മി ടു ഇറ്റ്

By

Published : Jun 2, 2021, 9:18 AM IST

ലോകമെമ്പാടുമുള്ള സിനിമാപ്രേമികൾ കാത്തിരിക്കുന്ന ഹോറർ ചിത്രമാണ് ദി കോൺജൂറിങ്ങിന്‍റെ മൂന്നാം ഭാഗം. 'ദി കോൺജൂറിങ്: ദി ഡെവിൾ മെയിഡ് മി ഡൂ ഇറ്റ്' എന്ന ടൈറ്റിലിലൊരുങ്ങുന്ന ഹോളിവുഡ് ചിത്രത്തിന്‍റെ ഏറ്റവും പുതിയ ട്രെയിലർ പുറത്തിറങ്ങി. ഉദ്വേഗഭരിതമായ രംഗങ്ങളും ഭയമുണർത്തുന്ന സസ്പെൻസും കോർത്തിണക്കിയുള്ള ത്രില്ലർ ചിത്രമായിരിക്കും ദി കോൺജൂറിങ് മൂന്നാം ഭാഗമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. യഥാർഥ സംഭവത്തെ ആസ്പദമാക്കിയാണ് മൂന്നാം പതിപ്പും ഒരുക്കിയിട്ടുള്ളത്.

മൈക്കില്‍ കേവ്‌സാണ് ദി കോൺജൂറിങ്: ദി ഡെവിൾ മെയിഡ് മി ടു ഇറ്റ് സംവിധാനം ചെയ്തിരിക്കുന്നത്. എഡ്‌വേഡ്‌ വാറൻ, ലോറയിൻ വാറൻ എന്ന പാരാസൈക്കോളജിസ്റ്റ് ദമ്പതികളിലൂടെയാണ് കഥ മുന്നേറുന്നത്.

More Read: ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തി കോണ്‍ജറിങ് സീരിസിലെ മൂന്നാം ചിത്രത്തിന്‍റെ ട്രെയിലര്‍

2020 സെപ്റ്റംബറിൽ റിലീസ് ചെയ്യുമെന്നായിരുന്നു കൊവിഡിന് മുമ്പ് അറിയിച്ചിരുന്നത്. എന്നാൽ, മഹാമാരി കാരണം സിനിമയുടെ റിലീസ് ഒരു വർഷത്തേക്ക് നീണ്ടു. ഈ മാസം നാലിന് ചിത്രം റിലീസ് ചെയ്യുമെന്നാണ് പിന്നീട് അറിയിച്ചത്. ഇംഗ്ലീഷിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലും ദി കോൺജൂറിങ് 3 പ്രദർശനത്തിനെത്തും.

ABOUT THE AUTHOR

...view details