മലയാളത്തിന്‍റെ പ്രിയപ്പെട്ട സംവിധായകന്‍ ഷാജി കൈലാസ് ഒരിടവേളയ്ക്ക് ശേഷം സിനിമ ലോകത്തേക്ക് തിരിച്ച് വരുന്നു. തീപ്പൊരി ഡയലോഗുകളും അടിപൊളി ആക്ഷന്‍ രംഗങ്ങളും അടങ്ങിയ നിരവധി ബോക്സ് ഓഫീസ് ഹിറ്റുകള്‍ മലയാളത്തിന് സമ്മാനിച്ച സംവിധായകനാണ് ഷാജി കൈലാസ്. നെടുനീളന്‍ ഡയലോഗുകള്‍ അടങ്ങിയ ഷാജി കൈലാസ് ചിത്രങ്ങള്‍ ഇന്നും മലയാള സിനിമ പ്രേമികള്‍ക്ക് പ്രിയപ്പെട്ടവയാണ്. കമ്മീഷണര്‍, ഏകലവ്യന്‍, നരസിംഹം, ആറാംതമ്പുരാന്‍ എന്നിവയെല്ലാം അവയില്‍ ചിലത് മാത്രം.
നിര്‍മ്മാണം ഷാജി കൈലാസ്, നായകന്‍ ഇന്ദ്രജിത്ത് ; താക്കോല്‍ അണിയറയില്‍
നിര്‍മ്മാതാവായി ഷാജി കൈലാസ് സിനിമ ലോകത്തേക്ക് മടങ്ങിയെത്തുന്നു. താക്കോല്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നടന്‍ ഇന്ദ്രജിത്താണ് നായകന്‍
എന്നാല്‍ ഷാജി കൈലാസ് സിനിമ ലോകത്തേക്ക് മടങ്ങിയെത്തുന്നത് നിര്‍മ്മാതാവായിട്ടാണ്. താക്കോല്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നടന്‍ ഇന്ദ്രജിത്താണ് നായകന്‍. പാരഗൺ സിനിമാസ് എന്ന ബാനറിലാണ് ഷാജി കൈലാസ് നിർമ്മാതാവായ ആദ്യ ചിത്രം അണിയറയിലൊരുങ്ങുന്നത്. മാധ്യമപ്രവർത്തകനായ കിരൺ പ്രഭാകർ ആണ് ചിത്രത്തിന്‍റെ സംവിധായകന്‍. കേരളത്തിലെ ഒരു മലയോരപ്രദേശത്തെ കഥ പറയുന്ന ചിത്രം ക്രൈസ്‍തവ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്. ഫാദർ ആംബ്രോസ് ഓച്ചമ്പളി എന്ന കഥാപാത്രമായാണ് ഇന്ദ്രജിത്ത് എത്തുന്നത്. ഫാദർ മാങ്കുന്നത്ത് പൈലിയായി മുരളിഗോപിയും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ഇനിയയാണ് നായിക. നെടുമുടി വേണു, സുധീർ കരമന, മീരവാസുദേവ് തുടങ്ങിയവരും ചിത്രത്തിലെ കഥാപാത്രങ്ങളാകുന്നു.