കേരളം

kerala

ETV Bharat / sitara

ക്രിസ്റ്റഫര്‍ നോളന്‍റെ ടെനറ്റിന്‍റെ ഇന്ത്യയിലെ റിലീസ് തിയതി പ്രഖ്യാപിച്ചു

ഇംഗ്ലീഷിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും. സിനിമയുടെ ഇന്ത്യയിലെ റിലീസിങ് തിയതി ബോളിവുഡ് നടി ഡിംപിള്‍ കബാഡിയയാണ് പുറത്തുവിട്ടത്

Christopher Nolan  Christopher Nolan Tenet  Tenet Release Date in India Set for December 4  ക്രിസ്റ്റഫര്‍ നോളന്‍റെ ടെനറ്റിന്‍റെ ഇന്ത്യയിലെ റിലീസ് തിയതി പ്രഖ്യാപിച്ചു  ടെനറ്റിന്‍റെ ഇന്ത്യയിലെ റിലീസ് തിയതി പ്രഖ്യാപിച്ചു  ക്രിസ്റ്റഫര്‍ നോളന്‍റെ ടെനറ്റ്  ക്രിസ്റ്റഫര്‍ നോളന്‍
ക്രിസ്റ്റഫര്‍ നോളന്‍റെ ടെനറ്റിന്‍റെ ഇന്ത്യയിലെ റിലീസ് തിയതി പ്രഖ്യാപിച്ചു

By

Published : Nov 22, 2020, 5:50 PM IST

ഹോളിവുഡ് ഇതിഹാസ സംവിധായകനായ ക്രിസ്റ്റഫര്‍ നോളന്‍ ഒരുക്കിയ ഏറ്റവും പുതിയ ചിത്രം ടെനറ്റിന്‍റെ ഇന്ത്യയിലെ റിലീസ് തിയതി പ്രഖ്യാപിച്ചു. ഇന്ത്യയില്‍ ഡിസംബര്‍ നാലിന് സിനിമ പ്രദര്‍ശനത്തിന് എത്തും. ഇംഗ്ലീഷിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും. സിനിമയുടെ ഇന്ത്യയിലെ റിലീസിങ് തിയതി ബോളിവുഡ് നടി ഡിംപിള്‍ കബാഡിയയാണ് പുറത്തുവിട്ടത്. ഡിംപിള്‍ കബാഡിയയും ചിത്രത്തില്‍ ഒരു സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

സ്‌പൈ സയന്‍സ് ഫിക്ഷനായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രം ഏഴ് രാജ്യങ്ങളിലായാണ് ചിത്രീകരിച്ചത്. രാജ്യാന്തര ചാരവൃത്തിയുടെ കഥപറയുന്ന ചിത്രത്തിലെ കുറച്ച് ഭാഗങ്ങള്‍ ഇന്ത്യയിലും ചിത്രീകരിച്ചിരുന്നു. മുംബൈയായിരുന്നു ലൊക്കേഷന്‍. ടൈം ട്രാവലര്‍ ഗണത്തില്‍പ്പെടുത്താവുന്ന തരത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ആക്ഷന്‍ എപ്പിക്കായിരിക്കും സിനിമ. ഇന്‍റര്‍സ്റ്റെല്ലാര്‍, ഡണ്‍കിര്‍ക് എന്ന സിനിമകളുടെ കാമറാമാന്‍ ഹൊയ്‍തി വാന്‍ ഹൊയ്‍തെമയാണ് ടെനെറ്റിന്‍റെയും ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്.

ജോണ്‍ ഡേവിഡ് വാഷിങ്ടണ്‍, റോബര്‍ട്ട് പാറ്റിന്‍സണ്‍, എലിസബത്ത് ഡെബിക്കി, മൈക്കിള്‍ കെയ്ന്‍, കെനത്ത് ബ്രനാഗ് തുടങ്ങിയവരാണ് സിനിമയിലെ പ്രധാന താരങ്ങള്‍. ഇന്ത്യക്ക് പുറമെ ഡെന്‍മാര്‍ക്ക്, ഇസ്റ്റോണിയ, ഇറ്റലി, നോര്‍വേ, യുണൈറ്റഡ് കിങ്ഡം, യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് തുടങ്ങിയ രാജ്യങ്ങളിലായിരുന്നു ടെനറ്റിന്‍റെ ഷൂട്ടിങ് നടന്നത്. വാര്‍ണര്‍ ബ്രോസ് പിക്‌ചേഴ്‌സാണ് സിനിമ വിതരണത്തിനെത്തിക്കുന്നത്. സിനിമ നിര്‍മിച്ചിരിക്കുന്നതും ക്രിസ്റ്റഫര്‍ നോളന്‍ തന്നെയാണ്. ഡന്‍കിര്‍ക്കാണ് ക്രിസ്റ്റഫര്‍ നോളന്‍റേതായി ടെനറ്റിന് മുമ്പ് പുറത്തിറങ്ങിയ ചിത്രം.

ABOUT THE AUTHOR

...view details