മലയാളികൾക്കിടയിൽ ഏറെ ആരാധകരുള്ള തെലുങ്ക് സ്റ്റൈലിഷ് സ്റ്റാര്‍ അല്ലു അര്‍ജുന്‍. അന്നും ഇന്നും താരത്തിന്‍റെ സിനിമകള്‍ക്കെല്ലാം അത്രകണ്ട് പ്രചാരവും കേരളത്തില്‍ ലഭിക്കാറുണ്ട്. മലയാളത്തിന്‍റെ ദത്ത്പുത്രനായ ബണ്ണിയും ഭാര്യയും കഴിഞ്ഞ ദിവസമാണ് പത്താ വിവാഹ വാര്‍ഷികം ആഘോഷിച്ചത്. സ്നേഹ റെഡ്ഡിയാണ് അല്ലുവിന്‍റെ ഭാര്യ. ഒരു സുഹൃത്തിന്‍റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോയപ്പോഴാണ് അല്ലു ആദ്യമായി സ്നേഹ റെഡ്ഡിയെ കാണുന്നത്. തന്നെ സംബന്ധിച്ച് ‘ലവ് അറ്റ് ഫസ്റ്റ് സൈറ്റ്’ എന്നു പറയാവുന്ന ഒരു മുഹൂർത്തമായിരുന്നു അതെന്ന് അല്ലു പലപ്പോഴും അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. സുഹൃത്തിന്‍റെ സഹായത്തോടെ ഇരുവരും പരിചയപ്പെടുകയും പ്രണയത്തിലാവുകയും ചെയ്‌തു.
പ്രണയത്തിന്‍റെ നിത്യസ്മാരകത്തില്‍ വിവാഹ വാര്‍ഷികം ആഘോഷിച്ച് അല്ലു അര്‍ജുനും പ്രിയതമയും, വൈറലായി ചിത്രങ്ങള്‍
2011 മാർച്ച് ആറിനായിരുന്നു അല്ലുവും സ്നേഹയും തമ്മിലുള്ള വിവാഹം. ഇരുവരുടെയും പത്താം വിവാഹ വാര്‍ഷിക ആഘോഷം ആഗ്രഹിയില്‍ പണിതീര്‍ത്ത താജ്‌മഹലിലായിരുന്നു
കുടുംബാംഗങ്ങളില്‍ നിന്നുള്ള എതിര്‍പ്പുകള്‍ മറികടന്നാണ് ഇരുവരും വിവാഹിതരായത്. 2011 മാർച്ച് ആറിനായിരുന്നു അല്ലുവും സ്നേഹയും തമ്മിലുള്ള വിവാഹം. ഈ ദമ്പതികൾക്ക് ഒരു മകനും മകളുമാണ് ഉള്ളത്. ആഗ്രഹയില്‍ സ്ഥിതിചെയ്യുന്ന പ്രണയത്തിന്‍റെ എക്കാലത്തെയും നിത്യസ്മാരകമായി കണക്കാകുന്ന താജ്‌മഹലിലായിരുന്നു ഇരുവരുടെയും വിവാഹ വാര്‍ഷിക ആഘോഷം. അവിടെ നിന്നും പകര്‍ത്തിയ ഫോട്ടോകള്‍ പങ്കുവെച്ചുകൊണ്ടാണ് ആരാധകരുടെ ബണ്ണി പ്രിയതമയ്‌ക്ക് ആശംസകള്‍ നേര്‍ന്നത്. ഫോട്ടോകള്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയകള്‍ കീഴടക്കി കഴിഞ്ഞു. പുഷ്പയാണ് അണിയറയില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ അല്ലു അര്‍ജുന്‍ സിനിമ.