കേരളം

kerala

ETV Bharat / sitara

പ്രണയത്തിന് വയസില്ല: 'കെയർ ഓഫ് കാതൽ' ട്രെയിലർ റിലീസ് ചെയ്‌തു - kancharapalayam tamil remake

പ്രൊഫഷണൽ അഭിനേതാക്കളില്ലാതെ കാഞ്ചരപാളയത്തെ പ്രദേശവാസികളെ മാത്രം ഉൾപ്പെടുത്തി നിർമിച്ച കെയർ ഓഫ് കാഞ്ചരപാളയത്തിന്‍റെ തമിഴ് റീമേക്കാണ് കെയർ ഓഫ് കാതൽ.

കെയർ ഓഫ് കാതൽ  കെയർ ഓഫ് കാഞ്ചരപാളയം  കാർത്തി  ഹേമമ്പർ ജസ്‌തി  കാഞ്ചരപാളയം  പ്രണയത്തിന് വയസില്ല  C/O Kaadhal  C/O Kaadhal trailer  C/O Kancharapalayam  kancharapalayam tamil remake  hemamber hasti
കെയർ ഓഫ് കാതൽ

By

Published : Mar 10, 2020, 6:18 PM IST

ഏറെ നിരൂപക പ്രശംസയും പ്രേക്ഷക പ്രീതിയും പിടിച്ചുപറ്റിയ തെലുങ്ക് ചിത്രമാണ് 2018ൽ പുറത്തിറക്കിയ കെയർ ഓഫ് കാഞ്ചരപാളയം. ചിത്രത്തിന്‍റെ തമിഴ് പതിപ്പ് 'കെയർ ഓഫ് കാതലി'ലെ ട്രെയിലർ പുറത്തിറക്കി. നടൻ കാർത്തിയാണ് തന്‍റെ ട്വിറ്റർ അക്കൗണ്ടിലൂടെ ട്രെയിലർ റിലീസ് ചെയ്‌തത്. "പ്രണയത്തിന് വയസില്ല," എന്ന ടാഗിൽ ഹേമമ്പർ ജസ്‌തിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദീപൻ, വെട്രി, മുംതാസ് സോർക്കർ, ആര്യ, കാർത്തിക് രത്നം, സോണിയ ഗിരി, നിഷേഷ്, ശ്വേത എന്നിവരാണ് ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സ്വീകർ അഗസ്‌തിയാണ് സംഗീതം. എം. രാജശേഖർ, കെ. ജീവൻ, ഐ.ബി കാർത്തികേയൻ എന്നിവർ ചേർന്നാണ് കെയർ ഓഫ് കാതൽ നിർമിക്കുന്നത്.

പ്രൊഫഷണൽ അഭിനേതാക്കളില്ലാതെ കാഞ്ചരപാളയത്തെ പ്രദേശവാസികളെ മാത്രം ഉൾപ്പെടുത്തി നിർമിച്ച സിനിമയായിരുന്നു വെങ്കിടേഷ് മഹ സംവിധാനം ചെയ്‌ത തെലുങ്ക് ചിത്രം. നിരവധി പുരസ്‌കാരങ്ങൾ സ്വന്തമാക്കിയ കെയർ ഓഫ് കാഞ്ചരപാളയം അന്താരാഷ്‌ട്ര ചലച്ചിത്രമേളകളിലും പ്രദർശിപ്പിക്കപ്പെട്ടിരുന്നു.

ABOUT THE AUTHOR

...view details