കേരളം

kerala

ETV Bharat / sitara

22 ദിവസങ്ങള്‍ക്ക് ശേഷമാണ് കൊവിഡ് നെഗറ്റീവായത്; അനുഭവം പങ്കുവച്ച് നടന്‍ കാളി വെങ്കട്

2010 മുതല്‍ തമിഴ് സിനിമാ രംഗത്ത് സജീവമായ കാളി വെങ്കട് പിസ, മാരി, മിരുത്തന്‍, തെറി, കൊടി, മെര്‍സല്‍, ഈശ്വരന്‍ തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ കൈകാര്യം ചെയ്‌തിട്ടുണ്ട്

tamil actor kali venkat instagram video about covid 19 disease  22 ദിവസങ്ങള്‍ക്ക് ശേഷമാണ് കൊവിഡ് നെഗറ്റീവായത്; അനുഭവം പങ്കുവെച്ച് നടന്‍ കാളി വെങ്കട്  നടന്‍ കാളി വെങ്കട്  tamil actor kali venkat  tamil actor kali venkat news  actor kali venkat  കാളി വെങ്കട് സിനിമകള്‍
22 ദിവസങ്ങള്‍ക്ക് ശേഷമാണ് കൊവിഡ് നെഗറ്റീവായത്; അനുഭവം പങ്കുവെച്ച് നടന്‍ കാളി വെങ്കട്

By

Published : May 26, 2021, 3:16 PM IST

ഹാസ്യതാരമായും സഹനടനായും തമിഴില്‍ സജീവമായ കാളി വെങ്കട് കൊവിഡ് രണ്ടാം തരംഗത്തിന്‍റെ തീവ്രതയെ കുറിച്ച് വിവരിച്ച് വീഡിയോ പങ്കുവച്ചിരിക്കുകയാണ്. കൊവിഡ് പിടിപെട്ട് ഓക്സിജന്‍ ലെവല്‍ 84 എത്തിയപ്പോഴും ആശുപത്രിയില്‍ കിടക്ക കിട്ടാതെ വീട്ടില്‍ കഴിയുകയായിരുന്നുവെന്ന് നടന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ വിവരിച്ചു.

അനുഭവം പങ്കുവെക്കണമെന്ന് വിചാരിച്ചിരുന്നതല്ലെന്നും എന്നാല്‍ സുഹൃത്തുക്കളുടെ നിര്‍ദേശപ്രകാരമാണ് ബോധവല്‍ക്കരണമെന്നോണം വീഡിയോ പങ്കുവെക്കുന്നതെന്നും കാളി വെങ്കട് കുറിച്ചു. സുഹൃത്തായ ഡോക്ടര്‍ വഴിയാണ് കൊവിഡില്‍ നിന്നും മുക്തി നേടിയതെന്നും 22 ദിവസങ്ങള്‍ക്ക് ശേഷമാണ് കൊവിഡ് നെഗറ്റീവായതെന്നും താരം പറയുന്നു.

'കൊവിഡ് രണ്ടാം തരംഗത്തില്‍ ഞാനും വീണുപോയി. കഴിഞ്ഞ 22 ദിവസങ്ങളില്‍ എനിക്ക് എല്ലാ ലക്ഷണങ്ങളും ഉണ്ടായിരുന്നു. ഒരു തവണ ഓക്‌സിജന്‍ ലെവല്‍ 94 എത്തി. എന്നാല്‍ അപ്പോഴൊന്നും ആശുപത്രിയില്‍ പോകുന്ന കാര്യം ചിന്തിച്ചില്ല. എന്നാല്‍ 84 എത്തിയപ്പോള്‍ കാര്യങ്ങള്‍ വഷളായി. അഡ്മിറ്റാകാന്‍ ആശുപത്രിയിലേയ്ക്ക് ചെന്നപ്പോള്‍ അവിടെ കിടക്കയുമില്ല. എന്റെ സുഹൃത്ത് ഒരു ഡോക്ടര്‍ ഉണ്ട്. രോഗം ബാധിച്ചപ്പോള്‍ മുതല്‍ എന്നെ സഹായിച്ചുകൊണ്ടിരുന്നത് അദ്ദേഹമാണ്. ആശുപത്രി ഇല്ലാതായ സാഹചര്യത്തിലും അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ ചെയ്‌തുകൊണ്ടിരുന്നു. മരുന്നുകള്‍ കഴിച്ചു. അങ്ങനെയാണ് ഇതില്‍ നിന്നും രക്ഷപ്പെട്ടത്.' കാളി വെങ്കട് പറഞ്ഞു.

2010 മുതല്‍ തമിഴ് സിനിമാ രംഗത്ത് സജീവമായ കാളി വെങ്കട് പിസ, മാരി, മിരുത്തന്‍, തെറി, കൊടി, മെര്‍സല്‍, ഈശ്വരന്‍ തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ കൈകാര്യം ചെയ്‌തിട്ടുണ്ട്. കൊവിഡ് രണ്ടാംതരംഗത്തില്‍ തമിഴ് സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി താരങ്ങളെയാണ് നഷ്ടപ്പെട്ടത്.

Also read:'ഖോ ഖോ' മെയ്‌ 27 മുതല്‍ ഒടിടിയില്‍ ലഭ്യമാകും

ABOUT THE AUTHOR

...view details