തമിഴ് നടൻ അജിത്തും ദക്ഷയും ചേർന്ന് കൊവിഡ് പ്രതിരോധത്തിന് കണ്ടുപിടിച്ച മാർഗം സമൂഹമാധ്യമങ്ങളിൽ തരംഗമാവുകയാണ്. ഡ്രോണുകൾ ഉപയോഗിച്ച് വലിയ പ്രദേശങ്ങള്‍ അണുവിമുക്തമാക്കുന്ന രീതിയാണ് തമിഴകത്തിന്‍റെ തല അജിത്തും ടീമും വികസിപ്പിച്ചെടുത്തത്. ദുരന്തമുഖങ്ങളിൽ സാങ്കേതിക വിദ്യ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് തെളിയിക്കുകയാണ് അജിത്ത് കുമാറും മദ്രാസ് ഐഐടിയിലെ വിദ്യാർഥികളും.
കൊവിഡ് പ്രതിരോധത്തിന് നൂതന സാങ്കേതിക വിദ്യയുമായി നടൻ അജിത്ത് - thala ajith
വലിയ പ്രദേശങ്ങള്‍ വരെ ഡ്രോണുകൾ ഉപയോഗിച്ച് അണുവിമുക്തമാക്കുന്ന ഡ്രോണുകളാണ് തല അജിത്തിന്‍റെ കീഴിൽ ദക്ഷ ടീം വികസിപ്പിച്ചെടുത്തത്.
തലയും ദക്ഷയും
2018ല്‍ നടൻ അജിത് കുമാറിനെ, മദ്രാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സിസ്റ്റം അഡ്വെസറും ഹെലികോപ്റ്റര്‍ ടെസ്റ്റ് പൈലറ്റുമായി നിയമിച്ചിരുന്നു. പുത്തന്‍ സങ്കേതികവിദ്യയില്‍ ഒരു യുഎവി ഡ്രോണ്‍ നിർമിക്കാൻ അജിത് വിദ്യാര്‍ഥികളെ പരിശീലിപ്പിക്കുകയും ചെയ്‌തു. ഇതിന്‍റെ ഭാഗമായാണ്, അജിത്തിന്‍റെ നേതൃത്വത്തിൽ ദക്ഷ ടീം ഡ്രോൺ വികസിപ്പിച്ചെടുത്തത്. താരത്തെയും ദക്ഷയെയും കര്‍ണാടക ഉപമുഖ്യമന്ത്രി അശ്വത്‌നാരായണ്‍ ഉള്‍പ്പടെയുള്ളവര്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രശംസിച്ചിട്ടുമുണ്ട്.