ടേക്ക് ഓഫ്, എന്ന് നിന്‍റെ മൊയ്തീന്‍ എന്നീ ചിത്രങ്ങളില്‍ ഇസ്ലാമോഫോബിയ ഉണ്ടായിരുന്നുവെന്ന് താന്‍ വൈകിയാണ് മനസിലാക്കിയതെന്ന നടി പാര്‍വതി തിരുവോത്തിന്‍റെ വിവാദ പരാമര്‍ശത്തില്‍ പ്രതികരണവുമായി ടേക്ക് ഓഫ് സംവിധായകന്‍ മഹേഷ് നാരായണന്‍ രംഗത്ത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു കേരളത്തില്‍ ഇസ്ലാമോഫോബിയ ശക്തമാണെന്നും താന്‍ അഭിനയിച്ച ടേക്ക് ഓഫ്, എന്ന് നിന്‍റെ മൊയ്തീന്‍ എന്നിവയില്‍ അത് ഉണ്ടായിരുന്നുവെന്ന് താന്‍ വൈകിയാണ് മനസിലാക്കിയതെന്നും ഇനി മുതല്‍ എന്‍റെ സിനിമകളില്‍ അത് ഉണ്ടാകില്ലെന്നും പാര്‍വതി പറഞ്ഞത്. ഇത് സോഷ്യല്‍ മീഡിയകളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചതോടെയാണ് ടേക്ക് ഓഫ് സംവിധായകന്‍ മഹേഷ് നാരായണന്‍ രംഗത്തെത്തിയത്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിഷയത്തില്‍ മഹേഷ് പ്രതികരിച്ചത്.
'ഇസ്ലാമോഫോബിയ എന്താണെന്ന് പാര്‍വതിക്ക് അറിയില്ലെന്നാണ് തനിക്ക് മനസിലായത്. ഇസ്ലാമോഫോബിയ എന്നതിനെ ഡിഫൈന്‍ ചെയ്യാന്‍ ചില ഘടകങ്ങളുണ്ട്. ഒരു കാര്യം പറയുമ്പോള്‍ കൃത്യമായി പറയണം. ടേക്ക് ഓഫ് എന്ന സിനിമ ഒരു ഫിക്ഷണല്‍ കഥയാണ്. ആ സിനിമ ആരുടെയും പക്ഷം ചേര്‍ന്നല്ല കഥ പറഞ്ഞത്. ടേക്ക് ഓഫ് ഒരിക്കലും പാര്‍വതിയുടെ സിനിമയല്ല, അത് സംവിധായകന്‍റേതാണ്. ഏറെ നാളത്തെ റിസേര്‍ച്ചുകള്‍ക്ക് ശേഷമാണ് ആ സിനിമക്കായി കഥ ഒരുക്കിയത്' മഹേഷ് നാരായണന്‍ പറഞ്ഞു.