മുംബൈ: സംഗീത നിർമാണ കമ്പനിയായ ടി സീരീസിന്‍റെ മേധാവി ഭൂഷൺ കുമാറിനെതിരെ ബലാത്സംഗ കേസ്. ടി സീരീസ് കമ്പനി സ്ഥാപകൻ ഗുൽഷൺ കുമാറിന്‍റെ മകനാണ് ഭൂഷൺ കുമാർ. 30കാരിയായ നടിയും മോഡലുമായ യുവതിയുടെ പരാതിയിന്മേലാണ് മുംബൈ അന്ധേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
കമ്പനിയുടെ ഭാവി പദ്ധതികളിൽ അവസരം നൽകാമെന്ന് വാഗ്ദാനം നൽകി 2017 മുതൽ 2020 വരെയുള്ള കാലയളവിൽ ഭൂഷൺ കുമാർ തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. ഭൂഷൺ കുമാറിനെതിരെ ബലാത്സംഗം (ഐപിസി സെക്ഷൻ 376), വഞ്ചന (ഐപിസി സെക്ഷൻ 420), ഭീഷണിപ്പെടുത്തൽ (ഐപിസി സെക്ഷൻ 506) എന്നീ കുറ്റങ്ങൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.