സൂര്യ ആരാധകർ വമ്പൻ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തമിഴ് ചിത്രമാണ് സുരരൈ പോട്ര്. എയര്‍ ഡെക്കാന്‍ സ്ഥാപകന്‍ ക്യാപ്റ്റന്‍ ജി.ആര്‍ ഗോപിനാഥിന്‍റെ ജീവിതത്തെ അടിസ്ഥാനമാക്കി ഒരുക്കുന്ന പുതിയ ചിത്രത്തിന് കഴിഞ്ഞ ദിവസം സെൻസർ ബോർഡിൽ നിന്നും യു സർട്ടിഫിക്കറ്റും ലഭിച്ചു. ചിത്രത്തിന്‍റെ സർട്ടിഫിക്കേഷൻ കൂടി കഴിഞ്ഞതോടെ തിയേറ്ററിലെത്തുന്നതിന് മുമ്പ് സുരരൈ പോട്ര് ഒടിടിയിൽ റിലീസ് ചെയ്യുമെന്നും വാർത്തകൾ പ്രചരിക്കുകയുണ്ടായി. എന്നാൽ, സുധാ കൊങ്ങരയുടെ സംവിധാനത്തിൽ തയ്യാറാക്കുന്ന സൂര്യ ചിത്രം ഒടിടി റിലീസിനില്ലെന്നും കൊവിഡ് മഹാമാരി ഇല്ലാതായാൽ ഉടൻ തന്നെ സിനിമ തിയേറ്ററിലെത്തുമെന്നും അണിയറപ്രവർത്തകർ വ്യക്തമാക്കി.
സുരരൈ പോട്ര് ഒടിടി റിലീസിനില്ല; കൊവിഡിന് ശേഷം തിയേറ്ററുകളിൽ - എയര്‍ ഡെക്കാന്‍ സ്ഥാപകന്‍ ക്യാപ്റ്റന്‍ ജി.ആര്‍ ഗോപിനാഥ്
സൂര്യയുടെ പുതിയ ചിത്രം സെൻസർ പൂർത്തിയാക്കിയതോടെ ഒടിടിയിൽ റിലീസ് ചെയ്യുമെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ, സുരരൈ പോട്ര് ഒടിടി റിലീസിനില്ലെന്നും തിയേറ്ററിൽ തന്നെ എത്തുമെന്നും അണിയറപ്രവർത്തകർ അറിയിച്ചു.
സുരരൈ പോട്ര് ഒടിടി റിലീസിനില്ല
2ഡി എന്‍റര്‍ടൈന്‍മെന്‍റ്‌സിന്‍റെയും സീഖ്യാ എന്‍റര്‍ടൈന്‍മെന്‍റ്സിന്‍റെയും ബാനറിൽ സൂര്യ നിർമിക്കുന്ന ചിത്രത്തിൽ അപർണ ബാലമുരളിയാണ് നായിക. വിവേകിന്‍റെ വരികൾക്ക് ജി.വി പ്രകാശ് കുമാറാണ് സുരരൈ പോട്രിന്‍റെ സംഗീതമൊരുക്കുന്നത്. നികേത് ബൊമി റെഡ്ഡിയാണ് ഛായാഗ്രാഹകൻ.