കേരളം

kerala

ETV Bharat / sitara

'ഡെഡിക്കേഷനാണ് സര്‍ ഇദ്ദേഹത്തിന്‍റെ മെയിന്‍...'

മൂന്ന് ഗെറ്റപ്പുകളിലാണ് സൂര്യ സൂരരൈ പോട്രില്‍ എത്തുന്നത്. മൂന്ന് മാസം കൊണ്ട് താരം 15 കിലോ ഭാരമാണ് കുറച്ചത്

സൂരരൈ പോട്ര് മേക്കിങ് വീഡിയോ  നടന്‍ സൂര്യ സിനിമ സൂരരൈ പോട്ര്  സുധ കൊങ്ങര ലേറ്റസ്റ്റ് ന്യൂസ്  നടന്‍ സൂര്യ വര്‍ക്കൗട്ട്  surya sivakumar thamil film Soorarai Pottru  Soorarai Pottru Making Video  surya sivakumar thamil films
'ഡെഡിക്കേഷനാണ് സര്‍ ഇദ്ദേഹത്തിന്‍റെ മെയിന്‍...'

By

Published : Apr 15, 2020, 5:42 PM IST

ലോക് ഡൗണ്‍ കാലത്ത് സൂര്യ ആരാധകര്‍ക്കായി താരത്തിന്‍റെ പുതിയ ചിത്രം സൂരരൈ പോട്രിന്‍റെ മേക്കിങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. നാല്‍പ്പത്തിനാലുകാരനായ സൂര്യ പത്തൊമ്പത്കാരനായി വേഷമിടുന്നതിന് നടത്തുന്ന കഠിനാധ്വാനമാണ് മേക്കിങ് വീഡിയോയില്‍ കൂടുതലായും ഉള്‍പ്പെടുത്തിയിരിക്കുന്നത്. കഥാപാത്രത്തിന്‍റെ പൂര്‍ണതക്കായി സൂര്യ നടത്തുന്ന സമര്‍പ്പണത്തിന്‍റെ വലിയ ഉദാഹരണം കൂടിയാണ് ഇപ്പോള്‍ പുറത്തിറങ്ങിയ മേക്കിങ് വീഡിയോയെന്നാണ് ആരാധകര്‍ യൂട്യൂബില്‍ റിലീസ് ചെയ്ത വീഡിയോക്ക് താഴെ കുറിച്ചത്.

ചിത്രത്തിന്‍റെ സംവിധായികയായ സുധ കൊങ്ങരക്ക് പത്തൊമ്പതുകാരന്‍റെ കഥാപാത്രവും സൂര്യ തന്നെ അവതരിപ്പിക്കണമെന്ന് നിർബന്ധമായിരുന്നു. കുട്ടി സൂര്യയായി ആരാണ് പ്രത്യക്ഷപ്പെടുന്നതെന്ന താരത്തിന്‍റെ ചോദ്യത്തിന് നിങ്ങൾ തന്നെയെന്നായിരുന്നു സംവിധായിക നല്‍കിയ മറുപടി. അതോടെ കഠിന പ്രയത്നത്തിലൂടെ ശരീരത്തിൽ മസിൽസിന് പ്രാധാന്യം കൊടുക്കാതെ ഭാരം കുറക്കുന്ന ഫിറ്റ്നസ് പരിശീലനമായിരുന്നു ചിത്രത്തിനായി സൂര്യ നടത്തിയത്. മൂന്ന് മാസങ്ങൾകൊണ്ട് 15 കിലോ ഭാരവും അദ്ദേഹം കുറച്ചു. സിനിമയിൽ മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളിൽ സൂര്യ എത്തും. ചിത്രത്തിന്‍റെ പ്രമോ വീഡിയോകള്‍ക്കും ലിറിക്കല്‍ വീഡിയോക്കുമെല്ലാം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ഇരുതി സുട്രു എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സുധ അണിയിച്ചൊരുക്കുന്ന ചിത്രത്തിൽ അപർണാ ബാലമുരളിയാണ് നായിക. സൂര്യയുടെ 2 ഡി എന്‍റര്‍ടെയ്ന്‍മെന്‍റ് സിഖീയ എന്‍റര്‍ടെയ്ന്‍മെന്‍റ് എന്നിവ ചേര്‍ന്നാണ് സൂരരൈ പോട്ര് നിര്‍മിച്ചിരിക്കുന്നത്. ഇതിനോടകം അഞ്ച് ലക്ഷത്തിലധികം ആളുകള്‍ വീഡിയോ കണ്ടുകഴിഞ്ഞു.

ABOUT THE AUTHOR

...view details