Etharkkum Thunindhavan trailer : സൂര്യയെ നായകനാക്കി പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന 'എതര്‍ക്കും തുനിന്തവന്‍' എന്ന ചിത്രത്തിന്‍റെ ട്രെയ്‌ലര്‍ പുറത്ത്. ആക്ഷന്‍, കോമഡി, പ്രണയം, വൈകാരികത തുടങ്ങി എല്ലാ ചേരുവകളും ഉള്‍ക്കൊള്ളുന്നതാണ് 'എതര്‍ക്കും തുനിന്തവന്‍' എന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന. 2.12 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലറില്‍ സൂര്യയുടെയും മറ്റും തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങള്‍ ഹൈലൈറ്റാകുന്നുണ്ട്.
Etharkkum Thunindhavan theatre release: സൂര്യയുടെ 40ാമത്തെ ചിത്രം കൂടിയാണ് 'എതര്‍ക്കും തുനിന്തവന്‍'. മാര്‍ച്ച് 10നാണ് ചിത്രം തിയേറ്ററുകളിലെത്തുക. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു സൂര്യ ചിത്രം പ്രദര്‍ശനശാലകളിലെത്തുന്നത്. തമിഴിന് പുറമെ തെലുങ്ക്, കന്നട, മലയാളം, ഹിന്ദി എന്നീ ഭാഷകളിലും റിലീസ് ചെയ്യും.
Etharkkum Thunindhavan songs: നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ 'ഉള്ളം ഉറുകുതെ', 'വാടാ തമ്പി' എന്നീ ഗാനങ്ങള്‍ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. മൂന്നാമത്തെ ഗാനമായ 'സുമ്മ സുറ്‌ണു' ട്രെന്‍ഡിങ്ങിലും ഇടംപിടിച്ചു. ബോളിവുഡിന്‍റെ ഹിറ്റ് ഗായകന്‍ അര്‍മാന്‍ മാലിക്കും നിഖിത ഗാന്ധിയും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചത്. ശിവകാര്‍ത്തികേയന്‍റെ വരികള്‍ക്ക് ഡി.ഇമ്മന്‍ ആണ് സംഗീതം.