കേരളം

kerala

ETV Bharat / sitara

ശിവകാര്‍ത്തികേയന്‍റെ വരികള്‍ക്ക്‌ ബോളിവുഡ്‌ സാന്നിധ്യം; ട്രെന്‍ഡായി സൂര്യയുടെ സുമ്മ സുറ്‌ണു - Etharkkum Thunindhavan cast and crew

Summa Surrunu song viral: ട്രെന്‍ഡായി 'എതര്‍ക്കും തുനിന്തവന്‍' എന്ന ചിത്രത്തിലെ 'സുമ്മ സുറ്‌ണു' എന്ന ഗാനം. ട്രെന്‍ഡിങില്‍ 38ാം സ്ഥാനത്താണ് 'സുമ്മ സുറ്‌ണു'.

Surya movie Etharkkum Thunindhavan  Etharkkum Thunindhavan song  Summa Surrunu in trending  ട്രെന്‍ഡായി സൂര്യയുടെ സുമ്മ സുറ്‌ണു  Summa Surrunu song viral  Sivakarthikeyan penned by Summa Surrunu  Armaan Malik sung by Summa Surrunu  Etharkkum Thunindhavan songs  Etharkkum Thunindhavan cast and crew  Etharkkum Thunindhavan theatre release
ശിവകാര്‍ത്തികേയന്‍റെ വരികള്‍ക്ക്‌ ബോളിവുഡ്‌ സാന്നിധ്യം; ട്രെന്‍ഡായി സൂര്യയുടെ സുമ്മ സുറ്‌ണു

By

Published : Jan 17, 2022, 3:20 PM IST

Summa Surrunu song viral: ട്രെന്‍ഡിങില്‍ ഇടംപിടിച്ച്‌ സൂര്യയുടെ തകര്‍പ്പന്‍ ഗാനം. സൂര്യയെ നായകനാക്കി പാണ്ഡിരാജ്‌ സംവിധാനം ചെയ്യുന്ന 'എതര്‍ക്കും തുനിന്തവന്‍' എന്ന ചിത്രത്തിലെ 'സുമ്മ സുറ്‌ണു' എന്ന ഗാനമാണ്‌ ട്രെന്‍ഡിങില്‍ ഇടംപിടിച്ചിരിക്കുന്നത്.

'എതര്‍ക്കും തുനിന്തവനി'ലെ മൂന്നാമത്തെ ഗാനമാണ്‌ 'സുമ്മ സുറ്‌ണു'. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഈ ഗാനം സോഷ്യല്‍ മീഡിയയിലാകെ വൈറലായിരിക്കുകയാണ്. ഒരു മില്യണിലധികം കാഴ്‌ചക്കാരുമായി ഗാനം ട്രെന്‍ഡിങിലും ഇടംപിടിച്ചിരിക്കുകയാണ്. ട്രെന്‍ഡിങില്‍ 38ാം സ്ഥാനത്താണ് 'സുമ്മ സുറ്‌ണു'.

Armaan Malik sung by Summa Surrunu: ബോളിവുഡിന്‍റെ ഹിറ്റ്‌ ഗായകന്‍ അര്‍മാന്‍ മാലിക്കും നിഖിത ഗാന്ധിയും ചേര്‍ന്നാണ് ഗാനാലാപനം. ശിവകാര്‍ത്തികേയന്‍റെ വരികള്‍ക്ക്‌ ഡി.ഇമ്മന്‍ ആണ് സംഗീതം.

Sivakarthikeyan penned by Summa Surrunu: നടന്‍ ശിവ കാര്‍ത്തികേയന്‍ ഇതാദ്യമായാണ് സൂര്യ ചിത്രത്തിന് വേണ്ടി ഗാനരചയിതാവാകുന്നത്‌. തകര്‍പ്പന്‍ നൃത്തച്ചുവടുകള്‍ക്ക്‌ അനുയോജ്യമായ മനോഹര ഗാനമാണ് സൂര്യയുടെ ഈ ചിത്രത്തിനായി ശിവകാര്‍ത്തികേയന്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്.

Etharkkum Thunindhavan songs: നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ 'ഉള്ളം ഉറുകുതെ', 'വാടാ തമ്പി' എന്നീ രണ്ട്‌ ഗാനങ്ങള്‍ക്കും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.

Etharkkum Thunindhavan cast and crew: ആക്ഷന്‍, കോമഡി, പ്രണയം, ഇമോഷന്‍ തുടങ്ങി എല്ലാം ഉള്‍ക്കൊള്ളുന്ന ഒരു പാക്കാണ് 'എതര്‍ക്കും തുനിന്തവന്‍'. ചിത്രത്തില്‍ പ്രിയങ്ക അരുള്‍ മോഹന്‍ ആണ് സൂര്യയുടെ നായികയായെത്തുന്നത്. സത്യരാജ്‌, സരണ്യ പൊന്നവണ്ണന്‍, ഇലവരസു, സൂരി, വിനയ്‌ റായ്‌ തുടങ്ങി നിരവധി താരങ്ങളും ചിത്രത്തില്‍ അണിനിരക്കും. സണ്‍ പിക്‌ചേഴ്‌സ്‌ ആണ്‌ നിര്‍മ്മാണം. ആര്‍ രത്നവേലു ഛായാഗ്രഹണവും റൂബന്‍ എഡിറ്റിങും നിര്‍വഹിക്കും. ഡി.ഇമ്മനാണ് സംഗീതം.

Etharkkum Thunindhavan theatre release: തമിഴിന്‌ പുമമെ മലയാളം, ഹിന്ദി, തെലുങ്ക്‌, കന്നഡ എന്നീ ഭാഷകളിലും ചിത്രം പുറത്തിറങ്ങും. 2022 ഫെബ്രുവരി നാലിന്‌ ചിത്രം പ്രദര്‍ശനത്തിനെത്തും. മൂന്ന്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷമാണ് സൂര്യയുടെ ഒരു ചിത്രം വേള്‍ഡ്‌ വൈഡ്‌ റിലീസായി തിയേറ്ററുകളിലെത്തുന്നത്‌.

'പസംഗ 2' ന്‌ ശേഷം സൂര്യയും പാണ്ടിരാജും ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'എതര്‍ക്കും തുനിന്തവന്‍'.

Also Read: ഇനി ലെന അല്ല, പേര്‌ മാറ്റി ലെനാ..

ABOUT THE AUTHOR

...view details