കേരളം

kerala

ETV Bharat / sitara

മാസ് തമ്പാനായി സുരേഷ് ഗോപിയുടെ 'കാവൽ'; ഫസ്റ്റ് ലുക്കെത്തി

കാവൽ സിനിമയിൽ തമ്പാൻ എന്ന മാസ് കഥാപാത്രമായാണ് സുരേഷ് ഗോപി എത്തുന്നത്. നിതിൻ രഞ്ജി പണിക്കരാണ് സംവിധായകൻ.

By

Published : Apr 14, 2021, 11:49 AM IST

മാസ് തമ്പാനായി സുരേഷ് ഗോപി പുതിയ വാർത്ത  കാവൽ ഫസ്റ്റ് ലുക്ക് സുരേഷ് ഗോപി വാർത്ത  കാവൽ സിനിമ സുരേഷ് ഗോപി വാർത്ത  കാവൽ നിർമാതാവ് ബോബി ജോർജ് വാർത്ത  sr kaval film first look revealed news latest  kaval film first look revealed latest news  suresh gopi nithin renji panicker news
മാസ് തമ്പാനായി സുരേഷ് ഗോപിയുടെ കാവൽ

സുരേഷ് ഗോപിയുടെ കാവലിനായി മലയാളി പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുകയാണ്. കസബക്ക് ശേഷം നിതിൻ രഞ്ജി പണിക്കർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. മലയാളിപ്രേക്ഷകർക്ക് വിഷുസമ്മാനമായി ഇന്ന് സിനിമയുടെ ആദ്യ പോസ്റ്റർ റിലീസ് ചെയ്യുമെന്ന് നേരത്തെ നിർമാതാവ് ബോബി ജോർജ് അറിയിച്ചിരുന്നു. ഒപ്പം, കാവൽ ജൂലൈ രണ്ടിന് തിയേറ്ററുകളിലെത്തുമെന്നും നിർമാതാവ് അറിയിച്ചിരുന്നു.

തമ്പാൻ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. രഞ്ജി പണിക്കർ, സുരേഷ് കൃഷ്‌ണ, സായാ ഡേവിഡ്, സാദിഖ്, ശങ്കർ രാമകൃഷ്‌ണൻ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. കഴിഞ്ഞ നവംബറിലായിരുന്നു സിനിമയുടെ ചിത്രീകരണം പൂർത്തിയായത്. നിഖിൽ എസ് പ്രവീൺ ഛായാഗ്രഹണവും മൻസൂർ മുത്തുട്ടി എഡിറ്റിങും നിർവഹിക്കുന്ന ചിത്രത്തിന്‍റെ സംഗീതം ഒരുക്കിയിരിക്കുന്നത് രഞ്ജിൻ രാജാണ്. ഗുഡ്‌വിൽ എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്.

ഒരു സിനിമയെന്നതിലുപരി സാമൂഹിക പ്രതിബന്ധത കൂടിയുള്ളതാണ് കാവൽ എന്ന ചിത്രം. കാവൽ മുതൽ തിയേറ്ററുകളിലെത്തുന്ന ഗുഡ്‌വിൽ എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ചിത്രങ്ങളുടെ ലാഭവിഹിതത്തിന്‍റെ 10 ശതമാനം കേരളത്തിലെ കാൻസർ രോഗികൾക്ക് നൽകുമെന്ന് ജോബി ജോർജ്ജ് മുമ്പ് ഗുഡ്‌വിൽ എന്‍റർടെയ്ൻമെന്‍റ് ഫൗണ്ടേഷൻ രൂപീകരിച്ചുകൊണ്ട് അറിയിച്ചിട്ടുണ്ട്.

കൂടുതൽ വായനയ്‌ക്ക്: സുരേഷ് ഗോപിയുടെ കാവൽ റിലീസിന്; കാവലും കരുതലുമായി ഗുഡ്‌വിൽ എന്‍റർടെയ്‌ൻമെന്‍റ്സും

ABOUT THE AUTHOR

...view details