കേരളം

kerala

By

Published : Aug 1, 2020, 6:50 PM IST

ETV Bharat / sitara

സുരാജ് വെഞ്ഞാറമൂടിന്‍റെ പുതിയ സിനിമ, റോയ് ഫസ്റ്റ്‌ലുക്ക് പുറത്ത്

ചാപ്റ്റേഴ്സ്, അരികില്‍ ഒരാള്‍, വൈ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സുനില്‍ ഇബ്രാഹിം കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് റോയ്.

suraj venjaramoodu new movie roy first look released  റോയ് ഫസ്റ്റ്‌ലുക്ക് പുറത്ത്  സുരാജ് വെഞ്ഞാറമൂട്  ജീന്‍ പോള്‍ ലാല്‍ ചിത്രം ഡ്രൈവിങ് ലൈസന്‍സ്  suraj venjaramoodu new movie roy  roy first look released
സുരാജ് വെഞ്ഞാറമൂടിന്‍റെ പുതിയ സിനിമ, റോയ് ഫസ്റ്റ്‌ലുക്ക് പുറത്ത്

ജീന്‍ പോള്‍ ലാല്‍ ചിത്രം ഡ്രൈവിങ് ലൈസന്‍സിന് ശേഷം പുതിയ സിനിമയുമായി നടന്‍ സുരാജ് വെഞ്ഞാറമൂടെത്തുന്നു. റോയ് എന്നാണ് ചിത്രത്തിന്‍റെ പേര്. സിനിമയുടെ ഫസ്റ്റ്ലുക്ക് താരം തന്‍റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കി. സുനില്‍ ഇബ്രാഹിമാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ചാപ്റ്റേഴ്സ്, അരികില്‍ ഒരാള്‍, വൈ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സുനില്‍ ഇബ്രാഹിം കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് റോയ്. വെബ് സോണ്‍ മൂവീസ് ടീം ഒരുക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം ജയേഷ് മോഹനാണ്. വിനായക് ശശിധരന്‍റെ വരികള്‍ക്ക് മുന്ന പി.ആര്‍ സംഗീതം നല്‍കും. സച്ചി തിരക്കഥയെഴുതിയ ഡ്രൈവിങ് ലൈസന്‍സ് വലിയ വിജയമായിരുന്നു. മോട്ടോര്‍ വെഹിക്കള്‍ ഇന്‍സ്പെക്ടറുടെ വേഷത്തില്‍ സുരാജ് എത്തിയ ചിത്രത്തില്‍ പൃഥിരാജായിരുന്നു മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.

ABOUT THE AUTHOR

...view details