നയനില്‍ തുടങ്ങി ലൂസിഫറിലൂടെ ഡ്രൈവിങ് ലൈസന്‍സില്‍; 2019ന് വിടപറഞ്ഞ് സുപ്രിയ - Prithviraj in 2019
പുതുവർഷത്തിലെത്തുന്ന അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്‍റെ ചിത്രീകരണം പൂർത്തിയായ ശേഷം ആടുജീവിത്തിനു വേണ്ടി മൂന്ന് മാസത്തെ ഇടവേള എടുത്തിരിക്കുകയാണ് പൃഥ്വിരാജ്
"നയനില്‍ ആരംഭിച്ചു, ലൂസിഫര്‍ റിലീസ് ചെയ്‌തു, ഡ്രൈവിങ് ലൈസന്‍സില്‍ അവസാനിച്ചു!" പൃഥ്വിരാജിന്‍റെ ഈ വർഷത്തെക്കുറിച്ച് വാചാലമാകുന്നത് മറ്റാരുമല്ല, താരപത്നി സുപ്രിയ തന്നെയാണ്. 2019ന്‍റെ അവസാനത്തിലെത്തിയപ്പോൾ ഏവർക്കും അവധിക്കാല ആശംസകൾ നേർന്നുകൊണ്ട് സുപ്രിയ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിലാണ് പൃഥ്വിരാജിന്‍റെ ഈ വർഷത്തെ സിനിമകളെക്കുറിച്ച് പറയുന്നത്.
"എന്തൊരു വര്‍ഷമായിരുന്നു ഇത് ഞങ്ങള്‍ക്ക്! ഞങ്ങള്‍ നയനില്‍ ആരംഭിച്ചു, ലൂസിഫര്‍ റിലീസ് ചെയ്‌തു, ഡ്രൈവിങ് ലൈസന്‍സില്‍ അവസാനിച്ചു! ഇതിലെല്ലാം നിങ്ങള്‍ എല്ലാവരും ഞങ്ങളോടൊപ്പം വളരെ സ്നേഹത്തോടെ ഞങ്ങളെ പിന്തുണച്ചുകൊണ്ടാണ് ഉണ്ടായിരുന്നത്! ഇതിന് എപ്പോഴും നിങ്ങളോട് കൃതജ്ഞതയും സ്നേഹവും ഉണ്ടാകും! ഒപ്പം എല്ലാവര്‍ക്കും ഹാപ്പി ഹോളിഡേയ്‌സ്! 2020 ല്‍ കാണാം," എന്നാണ് സുപ്രിയ പൃഥ്വിരാജിനൊപ്പമുള്ള അവധിക്കാലചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചിരിക്കുന്നത്.