കേരളം

kerala

ETV Bharat / sitara

മൂന്ന് തലമുറകൾ, സഹോദരന്മാരും അവരുടെ മക്കളും; കുടുംബ ചിത്രം പങ്കുവച്ച് സുപ്രിയ - sukumaran family

അച്ഛൻ സുകുമാരന്‍റെ ചിത്രത്തിനു താഴെ ഇരുവശങ്ങളിൽ പെൺമക്കളോടൊപ്പം ഇരിക്കുന്ന പൃഥ്വിരാജിന്‍റെയും ഇന്ദ്രജിത്തിന്‍റെയും ചിത്രമാണ് സുപ്രിയ പങ്കുവച്ചത്.

supriya  മൂന്ന് തലമുറകൾ  സഹോദരന്മാരും അവരുടെ മക്കളും  സുപ്രിയ  പൃഥ്വിരാജും ഇന്ദ്രജിത്തും  പൃഥ്വിരാജിന്‍റെ ഭാര്യ  സുപ്രിയ  അല്ലിയും നക്ഷത്രയും  Supriya shares a family weekend photo  Prithviraj and Indrajith together  sukumaran family  three generations
പൃഥ്വിരാജും ഇന്ദ്രജിത്തും

By

Published : Jun 29, 2020, 5:54 PM IST

മലയാളിക്ക് പ്രിയപ്പെട്ട താരകുടുംബമാണ് സുകുമാരന്‍റേത്. മലയാള സിനിമയിലെ ക്ഷുഭിത യൗവ്വനം കൺമറഞ്ഞ് 23 വർഷങ്ങൾ പിന്നിട്ടു. സുകുമാരന്‍റെ മക്കളും താരങ്ങളുമായ പൃഥ്വിരാജും ഇന്ദ്രജിത്തും അതുപോലെ തന്നെ പ്രേക്ഷകരുടെ ഇഷ്‌ടനടന്മാരാണ്. പൃഥ്വിരാജിന്‍റെ ഭാര്യയും നിർമാതാവുമായ സുപ്രിയ പങ്കുവച്ച ഇൻസ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

അച്ഛൻ സുകുമാരന്‍റെ ചിത്രത്തിനു താഴെ ഇരുവശങ്ങളിൽ ഇരിക്കുന്ന പൃഥ്വിയും ഇന്ദ്രജിത്തും. രണ്ടുപേരുടെയും മടിയിലായി മക്കൾ അല്ലിയും നക്ഷത്രയും. കുടുംബം ഒന്നിച്ചുള്ള വാരാന്ത്യത്തിലെ ചിത്രമാണ് സുപ്രിയ പങ്കുവച്ചത്. "മൂന്ന് തലമുറകൾ. വാരാന്ത്യത്തിലെ കുടുംബം. സഹോദരന്മാരും അവരുടെ പെൺമക്കളും. പൃഥ്വിയും അല്ലിയും, ഇന്ദ്രനും നച്ചുവും," എന്നാണ് സുപ്രിയ ചിത്രത്തിന് അടിക്കുറിപ്പ് നൽകിയത്. മലയാളത്തിലെ മികച്ച താരങ്ങളായ സഹോദരന്മാരെയും കുടുംബത്തെയും ഒന്നിച്ചുകണ്ടതിൽ സന്തോഷമെന്ന് ആരാധകർ പോസ്റ്റിന് മറുപടി നൽകി. ആടുജീവിതത്തിന്‍റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ലോക്ക് ഡൗണിനിടെ ജോർദ്ദാനിൽ കുടുങ്ങിയ പൃഥ്വിരാജ് നാട്ടിലെത്തി ക്വാറന്‍റൈനിൽ ആയിരുന്നു. വീണ്ടും കുടുംബത്തോടൊപ്പം ചേർന്ന് താരം സമയം ചിലവഴിക്കുന്നതിലെ സന്തോഷവും ആരാധകർ കമന്‍റ് ബോക്‌സിൽ കുറിച്ചു.

ABOUT THE AUTHOR

...view details