കൊവിഡിനെ പ്രതിരോധിക്കാൻ വീട്ടിലിരിക്കാനുള്ള നിർദേശങ്ങൾ മാത്രമല്ല, ടെലിവിഷൻ- ചലച്ചിത്ര മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് 50 ലക്ഷം രൂപയുടെ ധനസഹായമാണ് സ്റ്റൈൽ മന്നൻ രജനീകാന്ത് സംഭാവന ചെയ്‌തത്. ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് സൗത്ത് ഇന്ത്യ(എഫ്ഇഎഫ്എസ്‌ഐ)യുടെ ജീവനക്കാർക്കാണ് തലൈവ അര കോടി രൂപ നൽകിയത്. കൊവിഡ് 19 പശ്ചാത്തലത്തിൽ ജോലിയില്ലാതെ സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്നവർക്ക് ഇത് വലിയൊരു ആശ്വാസമാണ്.
എഫ്ഇഎഫ്എസ്‌ഐക്ക് 50 ലക്ഷം രൂപ ധനസഹായം നൽകി തലൈവ
സ്റ്റൈൽ മന്നൻ രജനീകാന്ത് ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് സൗത്ത് ഇന്ത്യ(എഫ്ഇഎഫ്എസ്‌ഐ)യുടെ ജീവനക്കാർക്ക് 50 ലക്ഷം രൂപയാണ് ധനസഹായമായി നൽകിയത്.
എഫ്ഇഎഫ്എസ്‌ഐ
തമിഴ് ചലച്ചിത്ര മേഖലയിലെ സാങ്കേതിക പ്രവർത്തകരെയാണ് ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് സൗത്ത് ഇന്ത്യയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 25,000ലധികം ആളുകളാണ് എഫ്ഇഎഫ്എസ്‌ഐയിലെ അംഗങ്ങൾ. നിരവധി പേരാണ് സൂപ്പർസ്റ്റാറിന്‍റെ കരുതലിന് സമൂഹമാധ്യമങ്ങളിലൂടെ നന്ദി അറിയിച്ചിരിക്കുന്നത്.