മണിരത്നം, ജയേന്ദ്ര പഞ്ചപകേശൻ എന്നിവർ ചേർന്ന് നിർമിക്കുന്ന തമിഴ് ആന്തോളജി നവരസയിൽ പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഭാഗത്തിന്‍റെ പോസ്റ്റർ പുറത്ത്. സമ്മർ ഓഫ് 92 എന്നാണ് കഥയുടെ പേര്.
ഹാസ്യത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. നെടിമുടി വേണു, രമ്യ നമ്പീശൻ, യോഗി ബാബു എന്നിവരാണ് സമ്മർ ഓഫ് 92ൽ ഒന്നിക്കുന്നത്.
Also Read: ഒൻപത് കഥകൾ, നവരസ ട്രെയിലർ വന്നു: സിനിമ വ്യവസായത്തിന് ആശ്വസമാകട്ടെ...
ആന്തോളജി ഓഗസ്റ്റ് 6ന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും. കൊവിഡിൽ പ്രതിസന്ധിയിലായ തമിഴ് സിനിമ മേഖലയെ സഹായിക്കുന്നതിനാണ് ചിത്രം നിർമിക്കുന്നത്. ആന്തോളജിയിൽ ഒൻപത് വികാരങ്ങളെ അടിസ്ഥാനമാക്കി ഒൻപത് സംവിധായകർ സംവിധാനം ചെയ്യുന്ന ഒൻപത് കഥകളാണ് ഉള്ളത്.