കേരളം

kerala

ETV Bharat / sitara

വീണ്ടും ഫ്രൈഡേ ഫിലിംഹൗസ്; സിനിമയുടെ പേര് സൂഫിയും സുജാതയും - ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്റര്‍ വിജയ് ബാബു പങ്കുവെച്ചു. അദിതി റാവുവാണ് ചിത്രത്തില്‍ നായിക

ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്റര്‍ വിജയ് ബാബു പങ്കുവെച്ചു. അദിതി റാവുവാണ് ചിത്രത്തില്‍ നായിക

വീണ്ടും ഫ്രൈഡേ ഫിലിംഹൗസ്; സിനിമയുടെ പേര് സൂഫിയും സുജാതയും

By

Published : Sep 17, 2019, 9:00 PM IST

ഫ്രൈഡേ ഫിലിം ഹൗസിന്‍റെ ബാനറില്‍ പുറത്തിറങ്ങാന്‍ തയ്യാറെടുക്കുന്ന പുതിയ ചിത്രത്തിന്‍റെ വിശേഷങ്ങള്‍ പങ്കുവെച്ച് വിജയ് ബാബു.സൂഫിയും സുജാതയും എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്ററും താരം ആരാധകര്‍ക്കായി പങ്കുവെച്ചു. ഫ്രൈഡേ ഫിലിം ഹൗസിന്‍റെ ഇതുവരെയുള്ള സംരംഭങ്ങളില്‍ ഏറ്റവും മികച്ചതാവാന്‍ സാധ്യതയുള്ള സിനിമയാണ് ഇതെന്നും വിജയ് ബാബു ഫേസ്ബുക്കില്‍ കുറിച്ചു. കാട്രുവെളിയിടൈ എന്ന മണിരത്നം ചിത്രത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ അദിതി റാവുവാണ് ചിത്രത്തില്‍ നായിക. മമ്മൂട്ടി നായകനായ പ്രജാപതിയാണ് അദിതിയുടെ ആദ്യ മലയാള ചിത്രം. 13 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അദിതി വീണ്ടും ഒരു മലയാള സിനിമയില്‍ അഭിനയിക്കുന്നത്.

നരണിപ്പുഴ ഷാനവാസാണ് ചിത്രത്തിന്റെ സംവിധായകന്‍. എം ജയചന്ദ്രന്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. ചിത്രത്തെക്കുറിച്ചുള്ള ബാക്കി വിവരങ്ങള്‍ സര്‍പ്രൈസ് ആണെന്നും സെപ്റ്റംബര്‍ 20ന് സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നും വിജയ് ബാബു വ്യക്തമാക്കി. ജയസൂര്യയാണ് ചിത്രത്തില്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് എന്നാണ് സൂചനകള്‍. ഫ്രൈഡേ ഫിലിം ഹൗസിന്‍റെ പന്ത്രണ്ടാമത്തെ ചിത്രമാണ് സൂഫിയും സുജാതയും.

ABOUT THE AUTHOR

...view details