എറണാകുളം: അതീവ ഗുരുതരാവസ്ഥയിലുള്ള സംവിധായകന്‍ ഷാനവാസ് നരണിപ്പുഴയെ വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. കോയമ്പത്തൂരില്‍ നിന്നും വെന്‍റിലേറ്റര്‍ സംവിധാനമുള്ള പ്രത്യേക ആംബുലന്‍സിലാണ് അദ്ദേഹത്തെ കൊച്ചിയില്‍ എത്തിച്ചത്. കഴിഞ്ഞ ദിവസം ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് ഷാനവാസ് കോയമ്പത്തൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വൈകിട്ട് ആറ് മണിയോടെ കോയമ്പത്തൂരില്‍ നിന്നും പുറപ്പെട്ട ആംബുലന്‍സ് രാത്രി ഒമ്പത് മണിയോടെ കൊച്ചിയിലെത്തി.
ഷാനവാസ് നരണിപ്പുഴയെ കൊച്ചിയിലെത്തിച്ചു - ഷാനവാസ് നരണിപ്പുഴ മരിച്ചു
കോയമ്പത്തൂരില്‍ നിന്നും വെന്‍റിലേറ്റര്‍ സംവിധാനമുള്ള പ്രത്യേക ആംബുലന്‍സിലാണ് കൊച്ചിയില്‍ എത്തിച്ചത്. കഴിഞ്ഞ ദിവസം ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് ഷാനവാസ് കോയമ്പത്തൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു
ഷാനവാസ് നരണിപ്പുഴയെ കൊച്ചിയിലെത്തിച്ചു
ജയസൂര്യ നായകനായെത്തിയ സൂഫിയും സുജാതയും സിനിമയുടെ സംവിധായകനും തിരക്കഥാകൃത്തുമാണ് ഷാനവാസ്. പുതിയ സിനിമയുമായി ബന്ധപ്പെട്ട് അട്ടപ്പാടിയിലായിരുന്നു ഷാനവാസ്. അവിടെ വെച്ച് ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് സുഹൃത്തുക്കളാണ് കോയമ്പത്തൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.