സിനിമപ്രേമികളുടെ ഹൃദയങ്ങള്‍ കീഴടക്കിയ, ഓസ്കര്‍ അവാര്‍ഡ് നേടിയ കൊറിയന്‍ ചിത്രം പാരസൈറ്റ് തന്നെ ബോറടിപ്പിച്ചെന്ന് വെളിപ്പെടുത്തി ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി സീരിസിന്‍റെ അമരക്കാരന്‍ എസ്.എസ് രാജമൗലി. ഒരു തെലുങ്ക് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സിനിമാപ്രേമികളെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് രാജമൗലി പാരസൈറ്റ് കണ്ടശേഷമുള്ള തന്‍റെ അനുഭവം വ്യക്തമാക്കിയത്.
പാരസൈറ്റ് കണ്ട് ഉറങ്ങിപ്പോയെന്ന് എസ്.എസ് രാജമൗലി - ss rajamouli opinion about parasite
മികച്ച ചിത്രത്തിനും മികച്ച സംവിധായകനുമടക്കമുള്ള ഈ വര്‍ഷത്തെ ഓസ്കര്‍ നേടിയ പാരസൈറ്റ് ആരംഭിച്ച് പകുതി പിന്നിട്ടപ്പോഴേക്കും താന്‍ ഉറങ്ങിപ്പോയെന്നും ഒട്ടും ഇന്‍ററസ്റ്റിങ് അല്ലായിരുന്നുമെന്നുമാണ് രാജമൗലി പറഞ്ഞത്
മികച്ച ചിത്രത്തിനും മികച്ച സംവിധായകനുമടക്കമുള്ള ഈ വര്‍ഷത്തെ ഓസ്കര്‍ നേടിയ പാരസൈറ്റ് ആരംഭിച്ച് പകുതി പിന്നിട്ടപ്പോഴേക്കും താന്‍ ഉറങ്ങിപ്പോയെന്നും ഒട്ടും ഇന്‍ററസ്റ്റിങ് അല്ലായിരുന്നു ചിത്രമെന്നും രാജമൗലി പറഞ്ഞു. പ്രമുഖരടക്കം പുകഴ്ത്തി പറഞ്ഞ സിനിമയെ കുറിച്ച് രൗജമൗലി നല്‍കിയ അഭിപ്രായം ഏവരെയും അത്ഭുതപ്പെടുത്തി. ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി സീരിസ് ഒരുക്കി ലോകമെമ്പാടുനിന്നും രാജമൗലിക്ക് പ്രശംസകള്‍ ലഭിച്ചിരുന്നു.
ബോങ് ജൂൻ ഹോ സംവിധാനം ചെയ്ത പാരസൈറ്റ് ഓസ്കർ അവാർഡിൽ മികച്ച ചിത്രത്തിനുള്ള പുരസ്‍കാരം നേടുന്ന ആദ്യ ഏഷ്യന്‍ ചിത്രമാണ്. ജോക്കർ, 1917, വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡ്, ഐറിഷ് മാൻ തുടങ്ങിയ ചിത്രങ്ങളോട് മത്സരിച്ചായിരുന്നു പാരസൈറ്റ് ഓസ്കര്‍ നേടിയത്. 92 വർഷത്തെ ഓസ്കർ ചരിത്രത്തിൽ ആദ്യമായാണ് ഹോളിവുഡിന് പുറത്തുനിന്നുള്ള ഒരു ഫീച്ചർ ചിത്രത്തിന് മികച്ച സിനിമക്കുള്ള ഓസ്കർ ലഭിക്കുന്നത്.