കേരളം

kerala

ETV Bharat / sitara

എസ്.പി ബാലസുബ്രഹ്മണ്യത്തിന് ഫിസിയോതെറാപ്പി ചികിത്സ ആരംഭിച്ചു

എസ്.പി.ബിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി കാണാന്‍ സാധിക്കുന്നുണ്ടെന്നും മറ്റുള്ളവര്‍ പറയുന്നത് അദ്ദേഹം തിരിച്ചറിയുന്നുണ്ടെന്നും മകന്‍ വീഡിയോയിലൂടെ അറിയിച്ചു.

SPB is undergoing physiotherapy treatment  says Charan  എസ്.പി ബാലസുബ്രഹ്മണ്യം  എസ്.പി ബാലസുബ്രഹ്മണ്യത്തിന് ഫിസിയോതെറാപ്പി ചികിത്സ  SPB is undergoing physiotherapy treatment
എസ്.പി ബാലസുബ്രഹ്മണ്യത്തിന് ഫിസിയോതെറാപ്പി ചികിത്സ ആരംഭിച്ചു

By

Published : Aug 27, 2020, 8:15 PM IST

കൊവിഡ് സ്ഥിരീകരിച്ച് ചെന്നൈയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന എസ്.പി ബാലസുബ്രഹ്മണ്യത്തിന് ഫിസിയോതെറാപ്പി ചികിത്സ ആരംഭിച്ചതായി മകന്‍ എസ്.പി ചരണ്‍ പറഞ്ഞു. എസ്.പി.ബിയുടെ ആരോഗ്യനില ഗുരുതരമായി തന്നെ തുടരുകയാണെന്നും എന്നാല്‍ മറ്റുള്ളവര്‍ പറയുന്നത് അദ്ദേഹം തിരിച്ചറിയുന്നുണ്ടെന്നും മകന്‍ വീഡിയോയിലൂടെ അറിയിച്ചു. ആഗസ്റ്റ് അഞ്ചിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച എസ്.പി.ബിയുടെ നില പെട്ടന്ന് വഷളായി. ഇതോടെ വെന്‍റിലേറ്ററിലേക്ക് മാറ്റുകയും എക്മോ ചികിത്സ നല്‍കുകയും ചെയ്തു. ഇപ്പോഴും അദ്ദേഹം വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് കഴിയുന്നത്.

ABOUT THE AUTHOR

...view details