പ്രായം കൂട്ടിയും കുറച്ചുമുള്ള ഫേസ് ആപ്പുകൾക്ക് ശേഷം പുതിയ ട്രെന്‍ഡായിരിക്കുന്നത് ടൂൺ ആപ്പാണ്. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെ ഏറ്റവും പുതിയ ഉത്പന്നം. കാർട്ടൂൺ കഥാപാത്രങ്ങൾ എന്നാണ് 'ടൂൺ' എന്ന വാക്കിന്‍റെ അര്‍ഥം. ഈ മൊബൈൽ ആപ്ലിക്കേഷനിലൂടെ ഒരു കാർട്ടൂൺ രൂപത്തെ ഒരുക്കാമെന്നാണ് സവിശേഷത.
ശ്വേത മേനോൻ ടൂൺ ആപ്പ് ചാലഞ്ച് സൂപ്പർമാനാകാനും പാട്ടുകാരനാകാനും ചിറകുകൾ വച്ച് പറക്കാനും ഇനി മാർവെൽ സൂപ്പർഹീറോകളെയോ ഡിസി കോമിക് കഥാപാത്രങ്ങളെയോ ആശ്രയിക്കേണ്ടതില്ല. നല്ലൊരു ഫോട്ടോ കൈവശമുണ്ടായാൽ മതി, പ്ലേസ്റ്റോറിൽ നിന്നും ടൂൺ ആപ്പ് ഡൗൺലോഡ് ചെയ്ത് ഫോട്ടോ വെട്ടിയെടുത്താൽ ആപ്ലിക്കേഷനിലൂടെ സ്വയം കാർട്ടൂൺ രൂപത്തിലേക്ക് മാറാം.
കുഞ്ചോക്കോ ബോബൻ മോഹൻകുമാർ ഫാൻസ് വേർഷൻ പിന്നീട് ഇഷ്‌ടപ്പെട്ട രൂപം സ്വീകരിക്കാം. നിലവിൽ ട്രെന്‍ഡിങ്ങിലുള്ള ഫ്രീക്കൻ മോഡ് സ്വീകരിക്കാം. അതല്ലെങ്കില്‍ ഗിറ്റാറിസ്റ്റാകാം, ഫുട്ബോൾ താരമാകാം, അങ്ങനെയെന്തും. ഛോട്ടാ ബീമിനെയും ഡോറയെയും അന്ന, എൽസ സഹോദരിമാരെയും ഇഷ്‌ടപെട്ട കുട്ടിക്കാലത്തിലേക്കുള്ള തിരിച്ചുപോക്ക് കൂടിയാണ് പലർക്കും ടൂൺ ആപ്പ്. അതിനാലാണ് കുട്ടികളെപ്പോലെ മുതിർന്നവരും ടൂൺ ആപ്പ് വേർഷനിൽ തങ്ങളുടെ അവതാരത്തെ പരീക്ഷിക്കുന്നതും. സിനിമാ- രാഷ്‌ട്രീയ മേഖലയിലുള്ളവരും സമൂഹമാധ്യമങ്ങളിൽ സജീവമായവരും അങ്ങനെയെല്ലാവരും ട്രെന്‍ഡിനൊപ്പമുണ്ട്.
ട്രെന്‍ഡിനൊപ്പം താരങ്ങളും
രാക്കുയിൽ പാടീ... എന്ന ഗാനത്തിൽ വയലിൻ പിടിച്ചുകൊണ്ട് നിന്ന ചോക്ലേറ്റ് ഹീറോയെ മലയാളിക്ക് ഓർമയുണ്ടാകും. മോഹൻകുമാർ ഫാൻസിലെ ഗിറ്റാര്‍ പിടിച്ചുനിൽക്കുന്ന പുതിയ ചാക്കോച്ചനും നിഴൽ എന്ന ത്രില്ലർ ചിത്രത്തിലെ ബാറ്റ്‌മാൻ മാസ്ക് ധരിച്ച ചാക്കോച്ചനുമൊക്കെ ടൂൺ ആപ്പിലൂടെ അവതാരപ്പിറവി എടുത്തുകഴിഞ്ഞു.
മമ്മൂട്ടി ആരാധകർ ഒരുക്കിയ കാർട്ടൂൺ വേർഷൻ മോഹൻലാലിന്‍റെ ജന്മദിനത്തിൽ ലാലേട്ടനായും ആരാധകർ കാർട്ടൂൺ അവതാരമൊരുക്കിയിരുന്നു. മമ്മൂട്ടി, രജനികാന്ത്, കമൽ ഹാസൻ, അജിത്ത്, സൂര്യ, വിജയ്, വടിവേലു ആരാധകരാവട്ടെ അവരുടെ പ്രിയതാരത്തിന്‍റെ കാർട്ടൂൺ വേർഷനുകൾ പുറത്തിറക്കി. നടൻ ഷെയിൻ നിഗമും നടി ശ്വേത മേനോനും ടൂൺ ആപ്പിലൂടെ ഒരു അവതാരസൃഷ്‌ടി നടത്തിയിട്ടുണ്ട്. തമിഴ്‌നാട്ടിൽ ഭരണത്തിലേറിയ എം.കെ സ്റ്റാലിനും ടൂൺ ആപ്പ് വേർഷനിലിടം പിടിച്ചു. തങ്ങളുടെ ഇഷ്ടതാരത്തിനൊപ്പം ചേർന്ന് നിൽക്കുന്ന ഫോട്ടോകൾ വരെ രൂപപ്പെടുത്താമെന്നതാണ് വലിയ സാധുത.
സംഗീത സംവിധായകൻ യുവാൻ ശങ്കർരാജ Also Read: സൗജന്യ വിഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോമുമായി ആമസോണ്‍
അങ്ങനെ ട്രെന്‍ഡിനൊപ്പമാണ് സോഷ്യൽ മീഡിയ. വാട്‌സപ്പിലും ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും ട്വിറ്ററിലുമെല്ലാം ഡിസ്‌പ്ലേ ചിത്രങ്ങളില്‍ നിറയുകയാണ് ടൂണ്‍ ആപ്പ് ചിത്രങ്ങള്‍. കഴിഞ്ഞ ലോക്ക്ഡൗണിൽ ടിക്ക് ടോക്കും ഫേസ് ആപ്പുമായിരുന്നു താരമെങ്കിൽ ഇത്തവണ അത് ടൂൺ ആപ്പ് സ്വന്തമാക്കി.
പൃഥ്വിരാജ് ആരാധകർ ഒരുക്കിയ കാർട്ടൂൺ വേർഷൻ കമൽഹാസൻ, രജനികാന്ത് കാർട്ടൂൺ വേർഷൻ