കേരളം

kerala

By

Published : Jan 3, 2021, 12:13 PM IST

ETV Bharat / sitara

ശിവകാര്‍ത്തികേയന്‍ സിനിമ ഡോക്ടറിന്‍റെ ഷൂട്ടിങ്‌ പൂര്‍ത്തിയായി, പാക്കപ്പ് കേക്ക് മുറിച്ച് ആഘോഷിച്ച് അണിയറപ്രവര്‍ത്തകര്‍

2019 ഡിസംബറില്‍ ആരംഭിച്ച സിനിമയുടെ ഷൂട്ട് ലോക്ക് ഡൗണ്‍ മൂലം നീണ്ടുപോവുകയായിരുന്നു. നേരത്തെ സിനിമയുടെതായി പുറത്തിറങ്ങിയ ചെല്ലമ്മ ലിറിക്കല്‍ വീഡിയോ വലിയ ഹിറ്റായിരുന്നു

Sivakarthikeyan Doctor team wraps up shoot  ശിവകാര്‍ത്തികേയന്‍ സിനിമ ഡോക്ടറിന്‍റെ ഷൂട്ടിങ്‌ പൂര്‍ത്തിയായി  ശിവകാര്‍ത്തികേയന്‍ സിനിമ ഡോക്ടര്‍  ശിവകാര്‍ത്തികേയന്‍ സിനിമകള്‍  ശിവകാര്‍ത്തികേയന്‍ സിനിമ വാര്‍ത്തകള്‍  Sivakarthikeyan Doctor film news  Sivakarthikeyan news  Sivakarthikeyan Doctor movie
ശിവകാര്‍ത്തികേയന്‍ സിനിമ ഡോക്ടറിന്‍റെ ഷൂട്ടിങ്‌ പൂര്‍ത്തിയായി, പാക്കപ്പ് കേക്ക് മുറിച്ച് ആഘോഷിച്ച് അണിയറപ്രവര്‍ത്തകര്‍

ശിവകാര്‍ത്തികേയനെ നായകനാക്കി നെല്‍സണ്‍ സംവിധാനം ചെയ്‌ത ഏറ്റവും പുതിയ ചിത്രം ഡോക്ടറിന്‍റെ ഷൂട്ടിങ് പൂര്‍ത്തിയായി. കൊലമാവ്‌ കോകില എന്ന ചിത്രത്തിന് ശേഷം നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സിനിമയുടെ ഷൂട്ടിങ് പൂര്‍ത്തിയായതായി സിനിമയുടെ നിര്‍മാണ കമ്പനിയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. പ്രിയങ്ക മോഹന്‍ എന്ന പുതുമുഖ താരമാണ് നായിക. കേക്ക് മുറിച്ചാണ് സിനിമയുടെ പാക്കപ്പ് അണിയറപ്രവര്‍ത്തകര്‍ ആഘോഷിച്ചത്. ഈ വര്‍ഷം വേനലവധിക്ക് ചിത്രം തിയേറ്ററുകളിലെത്തിക്കാനാണ് അണിയറപ്രവര്‍ത്തകരുടെ തീരുമാനം. ആക്ഷന്‍ കോമഡിയായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

2019 ഡിസംബറില്‍ ആരംഭിച്ച സിനിമയുടെ ഷൂട്ട് ലോക്ക് ഡൗണ്‍ മൂലം നീണ്ടുപോവുകയായിരുന്നു. നേരത്തെ സിനിമയുടെതായി പുറത്തിറങ്ങിയ ചെല്ലമ്മ ലിറിക്കല്‍ വീഡിയോ വലിയ ഹിറ്റായിരുന്നു. ശിവകാര്‍ത്തികേയന്‍ പ്രൊഡക്ഷനുമായി സഹകരിച്ച്‌ കെ‌ജെ‌ആര്‍ സ്റ്റുഡിയോസ് ആണ് ചിത്രം നിര്‍മിക്കുന്നത്. ഹീറോ ആണ് ശിവകാര്‍ത്തികേയന്റേതായി ഏറ്റവും അവസാനം പുറത്തിറങ്ങിയ സിനിമ.

ABOUT THE AUTHOR

...view details