ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോഴെല്ലാം ജീവിതമാര്‍ഗം പെടുന്നനെ നിന്നുപോയത് വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ദിവസവേതനക്കാര്‍ക്കാണ്. ഇതുപോലെ സിനിമാമേഖലയില്‍ ദിവസവേതനത്തിന് ജോലി ചെയ്യുന്നവര്‍ നിരവധിയാണ്. പലരും ലഭിക്കുന്ന ചെറിയ ധനസഹായം കൊണ്ടാണ് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. ഇപ്പോള്‍ അഭിനേതാക്കളായ ശിവകാര്‍ത്തികേയനും ഐശ്വര്യ രാജേഷും നടികര്‍ സംഘത്തിലെ ദിവസ വേതനക്കാരായവര്‍ക്ക് ധനസഹായവുമായി എത്തിയിരിക്കുകയാണ്. ഒരു ലക്ഷം രൂപയാണ് ശിവകാര്‍ത്തികേയന്‍ സംഭാവന ചെയ്‌തത്. ഐശ്വര്യ അമ്പതിനായിരം രൂപയും നല്‍കി. ഇവര്‍ക്ക് പുറമെ നടി ലത, നടന്‍ വിഗ്നേഷ് എന്നിവരും ദിവസവേതനക്കാരെ സഹായിക്കുന്നതിനായി തങ്ങളാല്‍ കഴിയുന്ന സംഭാവന ചെയ്‌തു.
നടികര്‍ സംഘത്തിലെ അംഗങ്ങള്‍ക്ക് കൈത്താങ്ങായി ശിവകാര്‍ത്തികേയനും ഐശ്വര്യ രാജേഷ് - Sivakarthikeyan and Aishwarya Rajesh
ഒരു ലക്ഷം രൂപയാണ് ശിവകാര്‍ത്തികേയന്‍ സംഭാവന ചെയ്‌തത്. ഐശ്വര്യ അമ്പതിനായിരം രൂപയും നല്‍കി. ഇവര്‍ക്ക് പുറമെ നടി ലത, നടന്‍ വിഗ്നേഷ് എന്നിവരും ദിവസവേതനക്കാരെ സഹായിക്കുന്നതിനായി തങ്ങളാല്‍ കഴിയുന്ന സംഭാവന ചെയ്‌തു.
നടികര്‍ സംഘത്തിലെ അംഗങ്ങള്‍ക്ക് കൈത്താങ്ങായി ശിവകാര്‍ത്തികേയനും ഐശ്വര്യ ലക്ഷ്മി
എഫ്‌ഇഎഫ്‌എസ്‌ഐ തലവന്‍ ആര്‍.കെ സെല്‍വമണി, നടികര്‍ സംഘത്തിലെ പൂച്ചി മുരുകന്‍ എന്നിവര്‍ ആവശ്യക്കാരായ അംഗങ്ങള്‍ക്ക് സഹായമെത്തിക്കാന്‍ സംഘടനയിലെ നടി നടന്‍മാരോട് അഭ്യര്‍ഥിച്ചിരുന്നു. ഇതേ തുടര്‍ന്ന് നിരവധിപേര്‍ സഹായവുമായി എത്തിയത്. താരങ്ങള്‍ നല്‍കുന്ന പണം നടികര്‍ സംഘത്തിന്‍റെ ബാങ്ക് അക്കൗണ്ടിലേക്കാണ് പോവുന്നത്. തുടര്‍ന്ന് പ്രയസത്തില്‍ കഴിയുന്നവര്‍ക്ക് ഈ പണം എത്തിച്ച് നല്‍കും.
Also read: ദുല്‍ഖറിന്‍റെ മൂന്നാമത്തെ ബോളിവുഡ് സിനിമ ആര്‍.ബല്‍കിക്കൊപ്പം
Last Updated : May 26, 2021, 1:42 PM IST